അറേബ്യന്‍ വിഭവങ്ങള്‍ കേരളത്തില്‍ പേരെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയതാണ് മയോണൈസ്. ശരിയായ രീതിയില്‍ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും പലരുടേയും ജീവന്‍ എടുക്കുന്ന വില്ലനായി മയോണൈസ് മാറുന്നത്. നല്ല വെള്ള നിറത്തില്‍ കട്ടിയില്‍ ക്രീമിയായി ഇരിക്കുന്ന ഈ മയോണൈസ് പൊതുവില്‍ ഗ്രില്‍ഡ് ചിക്കന്‍, അല്‍ഫാം, മന്തി, അതുപോലെ, സാലഡ്, ഷവര്‍മ, ഖുബ്ബൂസ് എന്നിവയുടെ കൂടെയാണ് വിളമ്പുന്നത്. നല്ല ഫ്രഷ് ആയി മയോണൈസ് ഉപയോഗിക്കുകയാണെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, മുട്ടയില്‍ ഒമേഗ- 3 ഫാറ്റി ആസിഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ലതാണ്. എന്നാല്‍, ഇതില്‍ അമിതമായി കലോറി അടങ്ങിയിരുന്നു. അതിനാല്‍, ഡയറ്റ് എടുക്കുന്നവര്‍ മയോണൈസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.
പച്ചമുട്ടയില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇതില്‍ അടങ്ങിയിരിക്കുന്ന സാല്‍മോണെല്ല ബാക്ടീരിയ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്ന് വരാം. ഇത് വായുവില്‍ തുറന്ന് ഇരിക്കും തോറും ഇതിലെ ബാക്ടീരിയയുടെ എണ്ണവും പെരുകികൊണ്ടിരിക്കും. ഈ ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഡയേറിയ, പനി, വയറുവേദന എന്നീ അസുഖങ്ങള്‍ വരുന്നതിന് കാരണമാകാം. ഈ ബാക്ടീരിയ രക്തത്തില്‍ പ്രവേശിച്ചാല്‍ ഇത് മരണത്തിന് വരെ കാരണമാകാം. അടുത്തിടെ സൗദി അറേബ്യയിലെ റിയാദിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ച് സൗദി അധികൃതര്‍. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ സൗദി മുന്‍സിപ്പല്‍ ആന്‍ഡ് റൂറല്‍ ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് ഉല്‍പ്പന്നം പിന്‍വലിച്ചത്. ഈ മയോണൈസിന്റെ വിതരണവും നിര്‍ത്തിവെച്ചു. റിയാദിലെ ഹംബര്‍ഗിനി റെസ്റ്റോറന്റിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ‘ബോണ്‍ തൂം’ എന്ന ബ്രാന്‍ഡിന്റെ മയോണൈസ് പിന്‍വലിക്കാന്‍ കാരണമായത്. ഈ റെസ്റ്റോറന്റ് ശൃംഖലയില്‍ വിളമ്പിയ മയോണൈസാണ് ഇത്. അത് കൊണ്ട് തന്നെ മയോണൈസ് കടകളില്‍ നിന്ന് വാങ്ങി കഴിക്കുമ്പോള്‍ വളരെ അധികം ശ്രെദ്ധിക്കുക.