ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരച്ചിലിന് റെയിൽവേയുടെ അനാസ്ഥ തടസമാകുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ

ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരച്ചിലിന് റെയിൽവേയുടെ അനാസ്ഥ തടസമാകുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ
ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരച്ചിലിന് റെയിൽവേയുടെ അനാസ്ഥ തടസമാകുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ ഇതുവരെ കണ്ടെത്തിയില്ല. ജോയിക്കായുളള തിരച്ചിലിന് റെയിൽവേയുടെ അനാസ്ഥ തടസമാകുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. തെരച്ചിൽ നടക്കുന്ന മൂന്നാം നമ്പർ പ്ലാറ്റുഫോമിലും നാലാം നമ്പർ പ്ലാറ്റ്ഫോമിലും ട്രെയിനുകൾ നിർത്തിയിടുകയാണ്.

ഇത് പാടില്ലെന്നും തെരച്ചിൽ നടത്താൻ കഴിയില്ലെന്നും റെയിൽവേയെ അറിയിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ നിർത്തില്ലെന്ന് കളക്ടർ വിളിച്ച യോഗത്തിൽ ഉറപ്പ് നൽകിയതുമാണ്. എന്നാൽ തികഞ്ഞ അനാസ്ഥയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മേയർ കുറ്റപ്പെടുത്തി. 

മാലിന്യം നീക്കുന്നതിലെ റെയിൽവേയുടെ അനാസ്ഥമൂലമാണ് അപകടമുണ്ടായത്. എന്നിട്ടും ഇതേ അനാസ്ഥയാണ് ഒരു ജീവൻ അപരകടത്തിൽപ്പെട്ടിട്ടും റെയിൽവേ തുടരുന്നത്. റെയിൽവേ ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും തെരച്ചിൽ നടക്കുന്ന പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയിടരുതെന്നും മേയർ ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു. 

മാൻഹോളിൽ റോബോട്ടിനെ ഉപയോ​ഗിച്ചു പരിശോധന ആരംഭിച്ചിട്ടുണ്ട്. മാലിന്യം മാറ്റാനായാണ് റോബോട്ടിക് സഹായം. ജോയിയെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു.

പരിശോധനയ്ക്കിടെ അപകടം നടന്ന ഭാ​ഗത്തെ ടണലിന്റെ 40 മീറ്റർ വരെ ഉള്ളിലേക്ക് ഒരു സംഘം സ്കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാൻ സാധിച്ചില്ല. പിന്നാലെയാണ് റോബോട്ടിന്റെ സഹായം ഉപയോ​ഗിക്കാൻ തീരുമാനിച്ചത്. മാലിന്യം നീക്കി രാത്രിയിലും പരിശോധന തുടരുകയാണ്.

Top