മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; മേയറുടെ പരാതി ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചു

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; മേയറുടെ പരാതി ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചു
മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; മേയറുടെ പരാതി ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചു

തിരുവനന്തപുരം: മേയര്‍ – ഡ്രൈവര്‍ തര്‍ക്കത്തിലെ സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ച് പൊലീസ്. ഇന്നലെ രാത്രിയായിരുന്നു പൊലീസ് നടപടി. പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍ സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തല്‍.

സംഭവം നടന്ന അതേസമയം തിരഞ്ഞെടുത്തായിരുന്നു പൊലീസ് പരിശോധന. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്.

Top