എംബാപ്പെ ഇനി റയൽ താരം; ക്ലബ്ബുമായി കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്

എംബാപ്പെ ഇനി റയൽ താരം; ക്ലബ്ബുമായി കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്

ഫ്രഞ്ച് മുന്നേറ്റ താരം കിലിയൻ എംബാപ്പെ ഇനി സ്പാനിഷ് ലീ​ഗ് വമ്പൻമാരായ റയൽ മാഡ്രിഡിൽ. ഔദ്യോ​ഗിക പ്രഖ്യാപനം ക്ലബ് ഉടൻ നടത്തുമെന്ന് സ്പോ‍ർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം തന്നെ എംബാപ്പെ റയലിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ക്ലബ് താരത്തെ അവതരിപ്പിക്കും.
2017ൽ 18ാം വയസിലാണ് എംബാപ്പെ പി.എസ്.ജിയിലെത്തുന്നത്. ക്ലബിനൊപ്പം ലീ​ഗ് വൺ ഉൾപ്പെടെ അനവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. പി.എസ്.ജിക്ക് വേണ്ടി ഏറ്റവും അധികം ​ഗോളുകൾ നേടിയതും എംബാപ്പെയാണ്.
2015ൽ മൊണാക്കോക്ക് ഒപ്പമാണ് എംബാപ്പെ തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടിയും ലീ​ഗ് വൺ നേടിയ എംബാപ്പെ കഴിഞ്ഞ സീസണിൽ തന്നെ റയലിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ കൂടുതൽ പരി​ഗണനകൾ നൽകി മാനേജ്മെന്റ് താരത്തെ പിടിച്ചു നിർത്തുകയായിരുന്നു. ചാംപ്യൻസ് ലീ​ഗ് നേടുന്നതിനായി മെസി നെയ്മർ എംബാപ്പെ മുന്നേറ്റത്തെ പി.എസ്.ജി പരിക്ഷിച്ചിരുന്നു. എന്നാൽ ശ്രമം വിഫലമായി.

Top