CMDRF

എംബാപ്പെയുടെ ട്വീറ്റ്; പിന്നാലെ വമ്പൻ ട്വിസ്റ്റ്

പി എസ് ജിയില്‍ സഹതാരമായിരുന്നു മെസിയെക്കുറിച്ച് എംബാപ്പെ ഒരിക്കലും ഇത് പറയാനിടയില്ലെന്ന് ആരാധകര്‍ തര്‍ക്കിക്കുന്നതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ചും മാഞ്ചസ്റ്റര്‍ സിറ്റിയെക്കുറിച്ചും ടോട്ടനം ഹോട്സപറിനെക്കുറിച്ചും എംബാപ്പെ നല്‍കിയ മറുപടികളും വൈറലായി.

എംബാപ്പെയുടെ ട്വീറ്റ്; പിന്നാലെ വമ്പൻ ട്വിസ്റ്റ്
എംബാപ്പെയുടെ ട്വീറ്റ്; പിന്നാലെ വമ്പൻ ട്വിസ്റ്റ്

മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാൾഡോ ആണ് തൻറെ ഇഷ്ടതാരമെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്നൊരു ട്വീറ്റ് റൊണാൾഡോ ആരാധകരെപോലും ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് എൻറെ എക്കാലത്തെയും മഹാനായ താരമെന്നും ഈ കുള്ളൻ എൻറെ ഗോട്ട് അല്ലെന്നുമായിരുന്നു എംബാപ്പെയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന ആദ്യ ട്വീറ്റ്.

വിശദാംശങ്ങൾ ചുവടെ:

പി എസ് ജിയിൽ സഹതാരമായിരുന്നു മെസിയെക്കുറിച്ച് എംബാപ്പെ ഒരിക്കലും ഇത് പറയാനിടയില്ലെന്ന് ആരാധകർ തർക്കിക്കുന്നതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ചും മാഞ്ചസ്റ്റർ സിറ്റിയെക്കുറിച്ചും ടോട്ടനം ഹോട്സപറിനെക്കുറിച്ചും എംബാപ്പെ നൽകിയ മറുപടികളും വൈറലായി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർ അമ്പരന്നു നിൽക്കുന്നതിനിടെയാണ് തൻറെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് എംബാപ്പെ വെളിപ്പെടുത്തയത്.

40 വർഷങ്ങൾക്ക് ശേഷം “കശ്‍മീരിൽ” രാജ്യാന്തര ക്രിക്കറ്റ് പോരാട്ടംAlso Read:

അധിക്ഷേപകരമായ ട്വീറ്റുകൾ വൈകാതെ നീക്കം ചെയ്യുകയും ചെയ്തു. ഈ സീസണിൽ പി എസ് ജിയിൽ നിന്ന് റയൽ മാഡ്രിഡിൽ ചേർന്ന എംബാപ്പെ യുവേഫ സൂപ്പർ കപ്പിൽ റയലിനായി സ്കോർ ചെയ്തെങ്കിലും പിന്നീട് ഗോളടിക്കാനാവാഞ്ഞത് ആരാധകരെ നിരാശരാക്കിയിരുന്നു. സ്പാനിഷ് ലീഗിൽ താളം കണ്ടെത്താൻ പാടുപെടുന്നതിനിടെയാണ് എംബാപ്പെയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വിവാദ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ എംബാപ്പെയുടെ മോശം ഫോമിനെ റയൽ കോച്ച് കാർലോ ആ‍്ചലോട്ടി ന്യായീകരിച്ചിരുന്നു. യൂറോ കപ്പിലും തിളങ്ങാൻ കഴിയാതിരുന്ന എംബാപ്പെക്ക് പെനൽറ്റി കിക്കിൽ നിന്ന് ഒരു ഗോൾ മാത്രമായിരുന്നു നേടാനായത്.

Top