പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസിന് വേണ്ടിയാണ് ബിൽ ക്ലിന്റൺ ജോർജിയയിലെത്തിയത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം പ്രദേശത്തെ മക് ഡൊണാൾഡ്‌സിന്റെ ഔട്ട്‌ലെറ്റ് സന്ദർശിച്ചത്. എന്നാൽ തനിക്കു മുന്നിലുള്ള തിരിച്ചറിയാൻ മക്ഡൊണാൾഡ് ജീവനക്കാരിക്ക് സാധിച്ചില്ല. എന്നാൽ എവിടെയോ കണ്ട പരിചയമുണ്ട് താനും.
ഒടുവിൽ ബിൽ ക്ലിന്റൺ തന്നെ സ്വയം പരിചയപ്പെടുത്തി. ജീൻസും ബോംബർ ജാക്കറ്റും ധരിച്ചെത്തിയ ബിൽ ക്ലിന്റൺ ഹസ്തദാനം നൽകി തന്റെ പേര് പറഞ്ഞപ്പോഴാണ് അവർക്ക് യു.എസിലെ പ്രസിഡന്റാണ് തനിക്കു മുന്നിലുള്ളതെന്ന് മനസിലായത്. ഔട്ട്‌ലെറ്റിൽ അരങ്ങേറിയ രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ദൃശ്യങ്ങൾ ബിൽ ക്ലിന്റൺ തന്നെയാണ് തന്റെ എക്‌സ് പേജിൽ പങ്കുവച്ചത്.
Also Read: ഹസീന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ചൈനീസ് അംബാസഡര്‍
മക് ഡൊണാൾഡിലേക്കുള്ള സന്ദർശനം ചെറുപ്പകാലത്ത് തനിക്ക് ഫാസ്റ്റ് ഫുഡിനോടുണ്ടായിരുന്ന ഇഷ്ടത്തിന്റെ ഓർമകൾ പുതുക്കിയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥിയായിരുന്ന കാലത്ത് മക്ഡൊണാൾഡിൽ ജോലി ചെയ്തിരുന്ന പഴയ കാലത്തെ കുറിച്ച് അടുത്തിടെ കമല ഹാരിസും വെളിപ്പെടുത്തിയിരുന്നു. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ സമ്മിശ്ര പ്രതികരണവുമായാണ് നെറ്റിസൺസ് എത്തിയിരിക്കുന്നത്.
കമല ഹാരിസിനെ പോലും അവർക്ക് തിരിച്ചറിയാൻ ചിലപ്പോൾ പറ്റിയെന്നു വരില്ല, കമലയും അവിടെ ജോലി ചെയ്തിരുന്നു. എന്നാണ് വിഡിയോക്കു താഴെ ഒരാൾ പ്രതികരിച്ചത്. എന്നാൽ തികച്ചും അപ്രസക്തനായ ഒരാളാണ് ബിൽ ക്ലിന്റൺ എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. നാലുവർഷം കൂടുമ്പോൾ ചില ചതുപ്പ് ജീവികൾ പുറത്തേക്കു വരുന്നു. അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയിലെ സാധാരണക്കാരുമായി ഒരിക്കൽ പോലും അവർ മുഖാമുഖം കണ്ടിട്ടുകൂടിയുണ്ടാകില്ല എന്നാണ് മറ്റൊരാൾ കുറിച്ചത്.