CMDRF

എം.ഡി.എം.എ; യുവാവും യുവതിയും റിസോർട്ടിൽ പിടിയിൽ

57 സെഡ് 7913 നമ്പർ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആദ്യം വാഹനം കണ്ടെത്താനായില്ല.

എം.ഡി.എം.എ; യുവാവും യുവതിയും റിസോർട്ടിൽ പിടിയിൽ
എം.ഡി.എം.എ; യുവാവും യുവതിയും റിസോർട്ടിൽ പിടിയിൽ

കോഴിക്കോട്: മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉൾപ്പെടെ രണ്ടുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ(25) എന്നിവരാണ് പോലീസ് പിടിയിലായത്.

Also Read: ചപ്പാത്തി പ്ലാന്റുവഴി ജയിൽ ചാട്ടം; കൊലക്കേസ് പ്രതി പിടിയിൽ

ഡാനിഷ് ആറോളം മയക്കുമരുന്ന് കേസുകളിൽ പ്രതി

MDMA-Symbolic image

ഇവർ പോലീസിന്റെ വലയിലായത്, ആനക്കാംപൊയിലിലെ റിസോർട്ടിൽ വെച്ചാണ്. കെ.എൽ. 57 സെഡ് 7913 നമ്പർ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആദ്യം വാഹനം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇരുവരേയും റിസോർട്ടിൽവെച്ച് പിടികൂടിയത്.

Also Read: വിവാഹ ദിവസം പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

ഇരുവരുടെയും പക്കൽ നിന്ന് 6.32 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഡാനിഷ് ആറോളം മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ലഭിച്ച വിവര തുടർന്ന്തിരുവമ്പാടി എസ്.ഐ വി.കെ. അബ്ദുൽ റസാഖ്, എ.എസ്.ഐമാരായ രജനി, ഷീന, സീനിർ സി.പി. ഒമാരായ അനൂപ്, ഉജേഷ്, സുഭാഷ്, സുബീഷ്, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Top