CMDRF

ബണ്‍ പാക്കറ്റുകള്‍ക്കുള്ളില്‍ എം ഡി എം എ; യുവാക്കള്‍ പിടിയില്‍

ബണ്‍ പാക്കറ്റുകള്‍ക്കുള്ളില്‍ എം ഡി എം എ; യുവാക്കള്‍ പിടിയില്‍
ബണ്‍ പാക്കറ്റുകള്‍ക്കുള്ളില്‍ എം ഡി എം എ; യുവാക്കള്‍ പിടിയില്‍

കോട്ടയം: ചങ്ങനാശേരിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബണ്‍ പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിക്കവേ ഇവര്‍ പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, അഖില്‍ ടി എസ് എന്നിവരാണ് അറസ്റ്റില്‍ ആയത്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എത്തിയ അന്തര്‍ സംസ്ഥാന ബസിലാണ് യുവാക്കള്‍ എത്തിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ പശ്ചാത്തലമടക്കം പരിശോധിക്കുകയാണ്.

ഇതില്‍ അഖിലിന്റെ പേരില്‍ നിലവില്‍ ഒരു പോക്‌സോ കേസും ലഹരി ഉപയോഗിച്ചതിനും കൈവശം വെച്ചതിനും മറ്റൊരു കേസുമുണ്ട്. ബെംഗളൂരുവില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് എത്തിയ അന്തര്‍ സംസ്ഥാന ബസില്‍ ഉണ്ടായിരുന്ന ഇവര്‍ എംഡിഎംഎ ചെറു പൊതികളിലാക്കി ബാഗില്‍ ഉണ്ടായിരുന്ന ബണ്ണിന്റെ പായ്ക്കറ്റിന് അകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും പ്രതികള്‍ ലഹരിയുമായി എത്തുന്ന വിവരം നേരത്തെ തന്നെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ചങ്ങനാശ്ശേരിയില്‍ ഇവരെ കാത്തു നിന്നു.

രാവിലെ ബസ് ചങ്ങനാശ്ശേരിയില്‍ എത്തിയപ്പോള്‍ ബസിന് ഉള്ളില്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുകയും ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തുകയും ചെയ്തു. അന്തര്‍ സംസ്ഥാന ലഹരി കടത്ത് മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും.

Top