കേരളത്തില്‍ ഒട്ടുമിക്ക ഇടങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. ബലിപ്പൂവ് എന്നും ഇതിന് പേരുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം. മൂത്രാശയ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു. അതുമാത്രമല്ല ദശപുഷ്പങ്ങളില്‍ ഒന്നാണിത്. വേണ്ടത്ര ആരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നായ ചെറൂളയെപ്പറ്റി പല വിശ്വാസങ്ങളും ഉണ്ട്. ഒരുപാട് ആരോഗ്യ ഔഷധ ഗുണങ്ങളാണ് ചെറുളയില്‍ ഉള്ളത്.
പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ചെറൂള നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറൂള. ചെറൂള കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെറൂള.
ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്നി സ്റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചെറൂള എന്നും മികച്ചതാണ്. പ്രമേഹം കൊണ്ടുള്ള പ്രതിസന്ധി കൊണ്ട് വലയുന്നവര്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അല്‍പം ചെറൂളയുടെ ഇല അരച്ച് മോരില്‍ കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നത്. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ചെറൂള.