CMDRF

വീട്ട്മുറ്റത്തുള്ള പേരയ്ക്ക ആളത്ര നിസ്സാരക്കാരനല്ല

പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും

വീട്ട്മുറ്റത്തുള്ള പേരയ്ക്ക ആളത്ര നിസ്സാരക്കാരനല്ല
വീട്ട്മുറ്റത്തുള്ള പേരയ്ക്ക ആളത്ര നിസ്സാരക്കാരനല്ല

മ്മുടെ വീട്ടിലും, പറമ്പിലും ഒക്കെയായി കാണുന്ന മരമാണ് പേരക്ക. പേരക്കയും അതിന്റെ ഇലയുമൊക്കെ അത്ര ചില്ലറക്കാരല്ല. ധാരാളം ഔഷധ ​ഗുണങ്ങളുള്ള പേരയ്ക്കയെ അത്ര നിസ്സാരക്കാരനായി കാണണ്ട. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട്. വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.

ദന്തരോഗങ്ങൾക്കു പ്രതിവിധിയായി പേരയിലയെ കൂട്ടു പിടിക്കാം. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി. വായ് നാറ്റമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പമ്പകടക്കും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മികച്ച മൗത്ത് വാഷ് ആയി. ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.

Also Read: ഇന്ത്യയിലേത് ഭൂമിയെ സംരക്ഷിക്കാനുതകുന്ന ഭക്ഷണക്രമം !

വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ (യുഎസ്ഡിഎ) കണക്കുകൾ പ്രകാരം 100 ഗ്രാം പഴത്തിൽ വെറും 68 കലോറിയും 8.92 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാൻ പേരയിലയ്ക്കു കഴിയും. പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാൽ അതിസാരം പെട്ടെന്നു കുറയും. ഇതോടൊപ്പമുള്ള വയറുവേദനയ്ക്കു ശമനം വരുത്തി ശോചനം നിയന്ത്രിക്കാനും പേരയിലക്കു കഴിയും.

100 ഗ്രാം പഴത്തിൽ 18 ഗ്രാം മിനറൽ അടങ്ങിയിട്ടുള്ളതിനാൽ പേരയ്ക്കയിൽ കാൽസ്യവും ധാരാളമുണ്ട്. 100 ഗ്രാം പഴത്തിൽ 22 ഗ്രാം മഗ്നീഷ്യം, കൂടാതെ ഗണ്യമായ അളവിൽ ഫോസ്ഫറസ്, പൊട്ടാസ്യം – 100 ഗ്രാമിൽ യഥാക്രമം 40, 417 ഗ്രാം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് പേരയ്ക്ക. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ നാലിരട്ടിയാണ് പേരക്കയിൽ അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി പ്രതിരോധശേഷി മെച്ചപ്പെടുത്താനും സാധാരണ അണുബാധകളിൽ നിന്നും രോഗകാരികളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. മാത്രമല്ല, ഇത് കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നു.

guava juice

Also Read: ദിവസവും ഒരു നെല്ലിക്ക കഴിക്കാം, ​ഗുണങ്ങളേറെ…

പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാം.

Top