നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണല്‍ ഇഞ്ചി എന്നു പറയാറുണ്ട്. ഇത് പ്രധാനമായും കാണപ്പെടുന്നത് ചൈന, തായ്വാന്‍, കമ്പോഡിയ, ഇന്ത്യ എന്നിവടങ്ങളിലാണ്. കൂടാതെ ഇത് വ്യവസായിക അടിസ്ഥാനത്തില്‍ തെക്ക് കിഴക്ക് ഏഷ്യയില്‍ കൃഷിചെയ്യപ്പെടുന്നു. ഇത് ഭക്ഷണത്തില്‍ ഒരു ആയുര്‍വേദ മരുന്നായി ഇന്തോനേഷ്യയില്‍, പ്രത്യേകിച്ചും ബാലിയില്‍ ഉപയോഗിക്കുന്നു. ഇതിനെ ഇന്തോനേഷ്യയില്‍ കെങ്കുര്‍ എന്ന് അറിയപ്പെടുന്നു. ചൈനയില്‍ ഇത് മരുന്നിനായി ഉപയോഗിക്കുന്നു. ഷാ ജിയാങ്ങ് എന്ന പേരില്‍ ഇത് ചൈനയിലെ കടകളില്‍ ലഭ്യമാണ്. നല്ല വളക്കൂറും നനവും ഉള്ള മണ്ണില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഏതു കാലാവസ്തയിലും വളരും.വേനല്‍ കൂടുമ്പോല്‍ ഇല കൊഴിയും. ഇതിന് ചെറുതായി കര്‍പ്പൂരത്തിന്റെ രുചിയാണ്.
ഇവയില്‍ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. ചവനപ്രാശം, മഹാരാസ്‌നാദി കഷായം, രാസ്‌നരന്‍ഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ്. കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമ മാറാന്‍ നല്ലതാണ്. ഛര്‍ദ്ദിക്ക് നല്ലതാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കാലവര്‍ഷം കനക്കുന്നതിനു മുമ്പേ കച്ചോലത്തെന്റെ കൃഷി ആരംഭിക്കും. ഒരു മീറ്റര്‍ വീതിയും 25സെ.മീറ്റര്‍ ഉയരവുമുള്ള തവാരാണകളിലാണ് കച്ചോലക്കിഴങ്ങുകള്‍ നടുന്നത്. ഹെക്റ്ററിന് 100കി.ഗ്രാം എല്ലുപൊടിയും ജൈവാംശം കുറഞ്ഞ മണ്ണാണെങ്കില്‍ 100കി.ഗ്രാം ചാണകവും നടുന്നതിനു മുമ്പ് ചേര്‍ത്തുകൊടുക്കണം. നട്ട ശേഷം നന്നായി പുതയിട്ടു കൊടുക്കണം. മഴക്കാലം കഴിഞ്ഞ ശേഷം കളകള്‍ നീക്കം ചെയ്യണം. ഇടക്ക് പച്ചച്ചാണകം വെള്ളത്തില്‍ കലക്കി ചെടികള്‍ക്കിടയില്‍ ഒഴിച്ചു കൊടുക്കുന്ന നല്ലതാണ്.