CMDRF

ടാറ്റ കുടുംബത്തിലെ പവർ ലേഡി; ടൂറിസ്റ്റായി ഇന്ത്യയിലെത്തിയ സിമോൺ ടാറ്റ യഥാർഥത്തിൽ ആരാണ്?

ടാറ്റ കുടുംബത്തിലെ പവർ ലേഡി; ടൂറിസ്റ്റായി ഇന്ത്യയിലെത്തിയ സിമോൺ ടാറ്റ യഥാർഥത്തിൽ ആരാണ്?
ടാറ്റ കുടുംബത്തിലെ പവർ ലേഡി; ടൂറിസ്റ്റായി ഇന്ത്യയിലെത്തിയ സിമോൺ ടാറ്റ യഥാർഥത്തിൽ ആരാണ്?

മ്മുടെ രാജ്യത്ത് ജനപ്രിയ ശതകോടീശ്വരന്മാരിൽ രത്തൻ ടാറ്റയോളം പോന്ന മറ്റൊരാളുണ്ടോ എന്ന കാര്യം സംശയമാണ്. വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറുമ്പോഴും തന്റെ ഉള്ളിലെ മനുഷ്യത്വവും, സഹജീവി സ്നേഹത്തിന്റെയുമൊക്കെ വറ്റാത്ത ഉറവ മനസ്സിൽ സൂക്ഷിക്കുന്ന ആ മനുഷ്യനെ നോക്കി നാം പലപ്പോഴും അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്. രത്തൻ ടാറ്റയ്ക്കൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു പേരുകൂടിയുണ്ട്. വിജയത്തിൻ്റെ ക്രെഡിറ്റുകൾ ഓരോന്നായി വാരിക്കൂട്ടുമ്പോൾ ആ കുടുംബത്തിലെ ഒരു പവർ ലേഡിയെ കുറിച്ച് ഇന്നും അറിയാത്ത ആളുകളുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള നിരവധി കമ്പനികൾക്ക് ഇന്ന് 100000 കോടിയിലധികം വിപണി മൂല്യമുണ്ട്. അടുത്തിടെ 130000 കോടി രൂപയുടെ മാർക്കറ്റ് ക്യാപ് ക്ലബ്ബിൽ ചേർന്ന അത്തരത്തിലുള്ള ടാറ്റയുടെ മറ്റൊരു കമ്പനിയാണ് ട്രെൻ്റ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിലൊന്നായ ട്രെൻ്റ്, വെസ്റ്റ്‌സൈഡ്, ലാൻഡ്‌മാർക്ക് എന്നിവയും ഇന്ത്യയിൽ മറ്റ് ബ്രാൻഡുകളും പ്രവർത്തിപ്പിക്കുന്ന ഒരു ഇന്ത്യൻ റീട്ടെയിൽ കമ്പനിയാണ്. റീട്ടെയ്‌ലിംഗ് ഭീമനായ ട്രെൻ്റിന് നിറം മങ്ങിയ മറ്റൊരു കാലം കൂടിയുണ്ടായിരുന്നു. ഇപ്പോൾ രത്തൻ ടാറ്റയുടെ സഹോദരൻ നോയൽ ടാറ്റ തലവനായ ട്രെൻ്റിൻ്റെ ആദ്യ തലവൻ സിമോൺ ടാറ്റയായിരുന്നു. രത്തൻ ടാറ്റയുടെ രണ്ടാനമ്മയാണ് സൈമൺ ടാറ്റ.

ജനീവയിൽ ജനിച്ച സിമോൺ ടാറ്റ തന്റെ 23 ആം വയസ്സിൽ ഒരു ടൂറിസ്റ്റായാണ് ഇന്ത്യയിലെത്തുന്നത്. ഇതിനിടെ രത്തൻ ടാറ്റയുടെ പിതാവ് നവാൻ ഹോർമുസ്ജി ടാറ്റയുമായി കണ്ടുമുട്ടി. ആദ്യ കാഴ്ചയിലെ സൗഹൃദം പിന്നീട് പ്രണയമായി. പരസ്പരം അടുത്ത ഇരുവരും 1955-ൽ വിവാഹിതരായി. മുംബൈയിൽ താമസം ആരംഭിച്ച ദമ്പതികൾ 1957-ൽ നോയൽ ടാറ്റയ്ക്ക് ജന്മം നൽകി. അദ്ദേഹമാണ് രത്തൻ ടാറ്റയുടെ രണ്ടാനച്ഛൻ. അവിടുന്നങ്ങോട്ടാണ് സിമോൺ ടാറ്റ ബിസിനസുകളിലെ തന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്.1962 ൽ ടാറ്റ ഓയിൽ മിൽസ്, ലാക്‌മെയുടെ ഒരു മൈനർ സബ്‌സിഡിയറിയിൽ ചേർന്നു, 20 വർഷം കമ്പനിയിൽ സേവനമനുഷ്ഠിച്ച ശേഷം അവർ ചെയർപേഴ്‌സൺ പദവിയിലേക്ക് ഉയർന്നു.

ലാക്‌മെയുടെ വിജയത്തെ തുടർന്ന് 1989ൽ ടാറ്റ ഇൻഡസ്‌ട്രീസിൻ്റെ ബോർഡിൽ സൈമൺ നിയമിതനായി. 8 വർഷത്തിനുള്ളിൽ ലാക്‌മെയെ സൗന്ദര്യവർദ്ധക രംഗത്തെ ബ്രാൻഡാക്കി മാറ്റിയ ശേഷം 1996-ൽ ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡിന് (HLL) Lakme വിറ്റു. ആ ലാഭം ട്രെൻ്റ് എന്ന സ്വപ്ന പദ്ധതിക്കായി അവർ വിനിയോഗിച്ചു. ട്രെൻ്റ് ലിമിറ്റഡ് റീട്ടെയിൽ ഫാഷൻ ശൃംഖലയായ വെസ്റ്റ്സൈഡും ലാൻഡ്മാർക്ക് എന്ന പുസ്തകശാലയും പ്രവർത്തിക്കുന്നുണ്ട്. ലാക്‌മെയുടെ വിൽപ്പനയ്ക്ക് ശേഷം, ട്രെൻ്റിൽ ഓഹരി ഉടമകൾക്ക് തുല്യമായ ഓഹരികൾ നൽകി. 2006 ഒക്ടോബർ 30 വരെ ട്രെൻ്റ് ലിമിറ്റഡിൻ്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി സിമോൺ ടാറ്റ സേവനമനുഷ്ഠിച്ചു.

REPORT: MINNU WILSON

Top