CMDRF

അരവിന്ദ് കെജ്രിവാളും ഭഗ്വന്ത് മന്നും തമ്മിലുള്ള കൂടിക്കാഴ്ച; തീരുമാനമെടുക്കാനുള്ള നിര്‍ണ്ണായക യോഗം ഇന്ന്

ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിര്‍ണ്ണായക യോഗം ഇന്ന്. തിഹാര്‍ ജയില്‍ അധികൃതരും ഡല്‍ഹി പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരുമാണ് യോഗം ചേരുക. സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

സിബിഐയുടെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷയോ ഉത്തരവോ രജിസ്ട്രിയില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിആര്‍എസ് നേതാവ് കെ കവിത റൗസ് അവന്യൂ കോടതിയെ സമീപിച്ചു. തിഹാര്‍ ജയിലില്‍ നിന്നാണ് സിബിഐ കവിതയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10മണിക്ക് പ്രത്യേക കോടതി ജഡ്ജി മനോജ് കുമാര്‍ ഹര്‍ജി പരിഗണിക്കും.

ഭഗ്വന്ത് മന്നിന് കെജ്രിവാളിനെ കാണാന്‍ അനുമതി നല്‍കാത്തതിനെതിരെ ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് വിഭവ് കുമാറിനെ നീക്കിയ വിജിലന്‍സ് സെക്രട്ടറിയേറ്റിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. മന്ത്രി രാജകുമാര്‍ ആനന്ദിന്റെ രാജി ലെഫ്റ്റ് ഗവര്‍ണറെ അറിയിക്കുന്നതിനായി ഉള്ള ഫയല്‍ തയ്യാറാക്കുന്നതിനും, ആം ആദ്മി പാര്‍ട്ടി കോടതിയുടെ അനുമതി തേടും.

Top