രഹസ്യകേന്ദ്രത്തിൽ ഇറാൻ അംബാസഡറും മസ്‌കും തമ്മിൽ കൂടിക്കാഴ്ച

പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇസ്രയേലിനൊപ്പം നിൽക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്

രഹസ്യകേന്ദ്രത്തിൽ ഇറാൻ അംബാസഡറും മസ്‌കും തമ്മിൽ കൂടിക്കാഴ്ച
രഹസ്യകേന്ദ്രത്തിൽ ഇറാൻ അംബാസഡറും മസ്‌കും തമ്മിൽ കൂടിക്കാഴ്ച

വാഷിങ്ടൻ: നിലവിൽ ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡർ ആയ വ്യക്തിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല ഉടമ ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുവരുടെയും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് ലഭിക്കുന്ന വിവരം. അമേരിക്കൻ ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇളവുകൾ തേടാനും ടെഹ്റാനിൽ വാണിജ്യ സാധ്യതകൾ കണ്ടെത്താനും മസ്കിനോട് ഇറാൻ അംബാസഡർ ആവശ്യപ്പെട്ടു.

ഇറാൻ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. ട്രംപ് ഭരണത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന വകുപ്പ് മസ്‌കാണ് കൈകാര്യം ചെയ്യുന്നത്.

Also Read :ഇസ്രയേലിനെ നേരിടുന്നതിന് എന്ത് വിലയും കൊടുക്കാന്‍ തയ്യാര്‍; പ്രഖ്യാപനവുമായി ഇറാന്‍

പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇസ്രയേലിനൊപ്പം നിൽക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്. ഇസ്രയേലിനു മേൽ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ക്ക്‌ മറുപടിയായി ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കണമെന്ന് നേരത്തെ ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Top