CMDRF

ട്രെയ്‍ലർ പുറത്തുവിട്ട് ‘മെയ്യഴകൻ’

മെയ്യഴകൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാർത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ട്രെയ്‍ലർ പുറത്തുവിട്ട് ‘മെയ്യഴകൻ’
ട്രെയ്‍ലർ പുറത്തുവിട്ട് ‘മെയ്യഴകൻ’

96 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ സി പ്രേംകുമാർ ആറ് വർഷത്തിന് ശേഷമാണ് കരിയറിലെ രണ്ടാമത്തെ ചിത്രവുമായി എത്തിയിരിക്കുകയാണ്. മെയ്യഴകൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാർത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 96 പോലെ ഈ ചിത്രത്തിൻറെ രചനയും പ്രേംകുമാർ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 ആണ് ചിത്രത്തിൻറെ റിലീസ്. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

Meiyazhagan

96 പോലെ റൊമാൻറിക് ചിത്രം അല്ലെങ്കിലും, വൈകാരികമായ കഥപറച്ചിൽ മെയ്യഴകനിലും പ്രതീക്ഷിക്കാമെന്നാണ് ട്രെയ്‍ലർ പറയുന്നത്. രാജ് കിരൺ, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരൻ, ശരൺ ശക്തി, റൈച്ചൽ റെബേക്ക, മെർക്ക് തൊടർച്ചി മലൈ ആൻറണി, രാജ്കുമാർ, ഇന്ദുമതി മണികണ്ഠൻ, റാണി സംയുക്ത, കായൽ സുബ്രമണി, അശോക് പാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്.

Also read: ‘ദേവര’ റിലീസ് ട്രെയിലര്‍ പുറത്ത്

96 ലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് മെയ്യഴകൻറെയും സംഗീത സംവിധായകൻ. 2ഡി എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം മഹേന്ദിരൻ ജയരാജു, എഡിറ്റിംഗ് ആർ ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പൻ, പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, വസ്ത്രാലങ്കാരം ശുഭശ്രീ കാർത്തിക് വിജയ്, സഹനിർമ്മാണം രാജശേഖർ കർപ്പൂരസുന്ദര പാണ്ഡ്യൻ, ട്രെയ്‍ലർ എഡിറ്റ് എസ് കാർത്തിക്.

Top