മേ​ലാ​റ്റൂ​ർ-​പു​ലാ​മ​ന്തോ​ൾ പാ​ത; ക​രാ​ർ ക​മ്പ​നി​യെ നീ​ക്കി

ക​രാ​ർ ക​മ്പ​നി ഇ​തി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച് സ്റ്റേ ​നേ​ടി​യി​രു​ന്നു

മേ​ലാ​റ്റൂ​ർ-​പു​ലാ​മ​ന്തോ​ൾ പാ​ത; ക​രാ​ർ ക​മ്പ​നി​യെ നീ​ക്കി
മേ​ലാ​റ്റൂ​ർ-​പു​ലാ​മ​ന്തോ​ൾ പാ​ത; ക​രാ​ർ ക​മ്പ​നി​യെ നീ​ക്കി

പെരിന്തല്‍മണ്ണ: കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്ന മേലാറ്റൂര്‍-പുലാമന്തോള്‍ പാത പുനര്‍നിര്‍മാണം നടത്തുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് (കെ.എസ്.ടി.പി) വിഭാഗം റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ ഹൈകോടതി നിര്‍ദേശങ്ങള്‍ പാലിച്ച് കരാര്‍ കമ്പനിയെ ഒഴിവാക്കി ഉത്തരവിറക്കി.

ഇതോടെ നിര്‍മാണത്തിലെ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷ. ചട്ട പ്രകാരം നിശ്ചിത ദിവസങ്ങള്‍ ഇടവിട്ട് നോട്ടീസുകള്‍ നല്‍കി കരാര്‍ കമ്പനിയെ നീക്കാനുള്ള നടപടിയാണ് കെ.എസ്.ടി.പി ഏതാനും മാസം മുമ്പ് സ്വീകരിച്ചത്. കരാര്‍ കമ്പനി ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.

Also Read: മൈനാഗപ്പള്ളി അപകടം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തുടര്‍ന്ന് കോടതി നിര്‍ദേശങ്ങളുടെ ഭാഗമായി കരാര്‍ കമ്പനിയെ കൂടി കേട്ടാണ് വീണ്ടും കരാറുകാരെ നീക്കി പുതുതായി കെ.എസ്.ടി.പി ഉത്തരവിറക്കിയത്. പുതിയ നടപടികള്‍ ക്രമങ്ങള്‍ പാലിച്ച് വീണ്ടും ടെന്‍ഡര്‍ നടത്തി റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

റോഡ് തകര്‍ന്നു കിടക്കുന്നതും ജനങ്ങള്‍ യാത്രാ ദുരിതം അനുഭവിക്കുന്നതും നജീബ് കാന്തപുരം എം.എല്‍.എ നിയമസഭയില്‍ പലവട്ടം ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. റോഡ് പണി പൂര്‍ത്തിയാക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച്, വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ എന്നിവയും ഇക്കാലയളവില്‍ നടന്നു.

Top