ആർത്തവ വേദന സഹിക്കാനാവുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾക്കുണ്ടാവുന്ന വേദനയിൽ അയവ് വരുത്താൻ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

ആർത്തവ വേദന സഹിക്കാനാവുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ആർത്തവ വേദന സഹിക്കാനാവുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

മിക്ക സ്ത്രീകളും ആർത്തവ സമയത്തെ വേദന കടിച്ചമർത്തുന്നവരാണ്. എന്നാൽ ഈ വേദന അസഹ്യമാകുമ്പോൾ പലരും വേദന സംഹാരികൾ കഴിക്കാറുണ്ട്. ഇങ്ങനെ വേദന സംഹാരികൾ കഴിക്കുന്നത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കും. എന്നാൽ ആർത്തവ ദിവസങ്ങളിൽ ഈ വേദന അകറ്റാൻ ആരോഗ്യകരമായ ചില മാർഗങ്ങൾ ഉണ്ട്.

ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾക്കുണ്ടാവുന്ന വേദനയിൽ അയവ് വരുത്താൻ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. എന്നാൽ ചൂടുവെള്ളമാണ് കുടിക്കേണ്ടത്. ശരീരത്തിന്റെ താപനില ഉയരാതിരിക്കാൻ ഇത് സഹായിക്കുകയും ചെയ്യും.

Also Read: മുടികൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണം ?

ഡാർക്ക് ചോക്‌ളേറ്റും പൈനാപ്പിളും

DARK CHOCOLATE AND PINEAPPLE- SYMBOLIC IMAGE

ആർത്തവ ദിവസങ്ങളിലെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് പൈനാപ്പിൾ. ആർത്തവ ദിനങ്ങളിൽ പൈനാപ്പിൾ നമുക്ക് മാനസികമായും ശാരീരികമായും ആശ്വാസം തരും. ജ്യൂസായോ അല്ലാതെയൊ പൈനാപ്പിൾ ആർത്തവ ദിവസങ്ങളിൽ കഴിക്കുന്നത് വേദനയകറ്റാൻ വളരെ ഉത്തമമാണ്. അതുപോലെ തന്നെ മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഡാർക്ക് ചോക്ലെറ്റ്.

Also Read: ബീറ്റ്റൂട്ട് ലൈം കുടിച്ചിട്ടുണ്ടോ? ഈസി റെസിപ്പി

ആർത്തവ ദിവസങ്ങളിൽ ഇത് ആസ്വദിച്ച് കഴിക്കാം. മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും ഡാർക്ക് ചോക്ലെറ്റ് കുറക്കും. ആർത്തവ ദിവസങ്ങളിൽ ധാരാളം പച്ചക്കറികൾ കഴിക്കുന്നതും. നല്ലതാണ്.

Top