CMDRF

മാനസികമായും ശാരീരികമായും തളര്‍ന്നു; ഇടവേള നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്ലെന്‍ മാക്‌സ്വല്‍

മാനസികമായും ശാരീരികമായും തളര്‍ന്നു; ഇടവേള നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്ലെന്‍ മാക്‌സ്വല്‍
മാനസികമായും ശാരീരികമായും തളര്‍ന്നു; ഇടവേള നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്ലെന്‍ മാക്‌സ്വല്‍

ണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്വലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ പരിഗണിക്കാതിരുന്നത് താരത്തിന്റെ തന്നെ അഭ്യര്‍ത്ഥന മൂലമെന്ന് വെളിപ്പെടുത്തല്‍. സീസണില്‍ ഇതുവരെ ഫോമാവാത്ത താന്‍ മാനസികമായും ശാരീരികമായും തളര്‍ന്നു എന്നും ഇടവേള നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാക്‌സ്വല്‍ വെളിപ്പെടുത്തിയത്.

ഇപ്പോള്‍ മാനസികമായും ശാരീരികമായും ഇടവേളയെടുക്കാന്‍ പറ്റിയ സമയമാണ്. ഞങ്ങള്‍ നന്നായല്ല കളിച്ചിരുന്നത്. അതില്‍ എന്റെ മോശം പ്രകടനങ്ങളും കാരണമായി. ടൂര്‍ണമെന്റില്‍ ഇനിയെപ്പോഴെങ്കിലും എന്റെ ആവശ്യം വന്നാല്‍ ഞാന്‍ തയ്യാറായിരിക്കും.”- മാക്‌സ്വല്‍ പറഞ്ഞു.ഐപിഎലില്‍ വളരെ മോശം പ്രകടനങ്ങളാണ് ആര്‍സിബി നടത്തുന്നത്. ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ബെംഗളൂരു പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Top