CMDRF

മെഴ്‌സിഡീസ് പുതിയ മെയ്ബാക്ക് GLS 600 പുറത്തിറക്കി

മെഴ്‌സിഡീസ് പുതിയ മെയ്ബാക്ക് GLS 600 പുറത്തിറക്കി
മെഴ്‌സിഡീസ് പുതിയ മെയ്ബാക്ക് GLS 600 പുറത്തിറക്കി

ന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയിട്ടുള്ള മോഡലാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് എത്തിച്ചിട്ടുള്ള മെയ്ബാക്ക്  ജി.എല്‍.എസ്.600. ആദ്യവരവിലെ വിജയം നിലനിര്‍ത്തുന്നതിനായി കൂടുതല്‍ മാറ്റങ്ങളുമായി ഈ മെയ്ബാക്കിന്റെ മുഖംമിനുക്കിയ പതിപ്പ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. മുന്‍ മോഡലിനെക്കാള്‍ 39 ലക്ഷം രൂപ വില വര്‍ധിപ്പിച്ച് 3.35 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മുഖംമിനുക്കിയ പതിപ്പ് എത്തിച്ചിരിക്കുന്നത്

ആദ്യ കാഴ്ചയില്‍ത്തന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന മാറ്റങ്ങള്‍ ലുക്കില്‍ നല്‍കിയതിനൊപ്പം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഏതാനും ഫീച്ചറുകള്‍ ഇന്റീരിയറിലും നല്‍കിയാണ് മുഖംമിനുക്കിയ മോഡല്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക്, സില്‍വര്‍ മെറ്റാലിക്, പോളാര്‍ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് മുഖംമിനുക്കിയ മെയ്ബ ജി.എല്‍.എസ്. 600 നിരത്തുകളില്‍ എത്തുന്നത്. വാഹനത്തിന്റെ കരുത്ത് ഉയര്‍ത്തുന്നതിനുള്ള മിനുക്കുപണികളും മെക്കാനിക്കലായി വരുത്തിയിട്ടുണ്ട്.

എ.എം.ജിയില്‍ നിന്നെടുത്ത 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് മെയ്ബാക്ക് ജി.എല്‍.എസ്.600-ന് കരുത്തേകുന്നത്. ഇത് 557 ബി.എച്ച്.പി. പവറും 770 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതായത് മുന്‍ മോഡലിനെക്കാള്‍ 40 എന്‍.എം. ടോര്‍ക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ നല്‍കിയിട്ടുള്ള 48 വോള്‍ട്ട് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ 22 ബി.എച്ച്.പി. പവറും 250 എന്‍.എം.ടോര്‍ക്കും നല്‍കുന്നുണ്ട്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം മെഴ്സിഡീസിന്റെ ഫോര്‍മാറ്റിക് ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്.

പുതുമകള്‍ കൃത്യമായി അടയാളപ്പെട്ടുത്തിയിട്ടുള്ള എക്സ്റ്റീരിയര്‍ ഡിസൈനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. മുന്നിലെ പുതുമ രൂപമാറ്റം വരുത്തിയ മെയ്ബാക്ക് ഗ്രില്ലില്ലും പുതിയ ബമ്പറിലുമായി പരിമിതപ്പെടുത്തിയ്ട്ടുണ്ട്. മെയ്ബയ്ക്ക് മാത്രമായി നല്‍കുന്ന ടെയ്ല്‍പൈപ്പ്, സിഗ്‌നേച്ചര്‍ എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവ പിന്നിലും മാറ്റം നല്‍കുന്നുണ്ട്. മള്‍ട്ടി സ്‌പോക്ക് 22 ഇഞ്ച് ടയറുകള്‍ സ്റ്റാന്‍ഡ് ഫീച്ചറായി നല്‍കുന്നു. ഇതിനൊം 23 ഇഞ്ച് മെയ്ബാക്ക് വീലുകള്‍ ഓപ്ഷണലായും തിരഞ്ഞെടുക്കാം.

ഇന്റീരിയറിലും കുറെയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ സ്റ്റിയറിങ്ങ് വീല്‍, എ.സി. വെന്റുകള്‍, വെന്റിലേറ്റഡ് സംവിധാനത്തിനൊപ്പം മസാജ് സൗകര്യവുമുള്ള റിയര്‍ ബെഞ്ച് സീറ്റ്, ഉപയോക്താക്കളുടെ ഇഷ്ടത്തിന് കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന അപ്‌ഹോള്‍സ്ട്രി എന്നിവ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്ന മാറ്റങ്ങളാണ്. ബ്രൗണ്‍ ഓപ്പണ്‍-പോര്‍ വാല്‍നട്ട് വുഡ് ട്രിം, ആന്ത്രാസൈറ്റ് ഓപ്പണ്‍-പോര്‍ ഓക്ക് വുഡ് ട്രിം എന്നീ രണ്ട് ഫീനിഷിങ്ങിലാണ് ഡാഷ്ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്.

പുതിയ ഗ്രാഫിക്‌സ്, മാറ്റംവരുത്തിയിട്ടുള്ള ടെലിമാറ്റിക്‌സ്, ഹാന്‍ഡ് ജെസ്റ്റര്‍ സെലക്ടീവ് കമാന്‍ഡ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ നല്‍കുന്ന പുതുതലമുറ എം.ബി.യു.എക്‌സസ് സോഫ്റ്റ്വെയറാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. ഇതിനൊപ്പം 3ഡി സൗണ്ട് സിസ്റ്റം, ലെവല്‍-2 അഡാസ്, മെയ്ബ ആംബിയന്റ് ലൈറ്റിങ്, എക്സ്സ്‌റ്റെന്റബിള്‍ ലെറെസ്റ്റ്, പിന്നില്‍ 11.6 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള രണ്ട് സ്‌ക്രീനുകള്‍ തുടങ്ങി ശ്രദ്ധേയമായ നിരവധി ഫീച്ചറുകള്‍ വേറെയും ഈ വാഹനത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

Top