പുതിയ എഎംജി സി 63 എസ്ഇ പെര്‍ഫോമന്‍സ് പുറത്തിറക്കി മെഴ്‌സിഡസ് !

അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയുടേയും മികച്ച പ്രകടനത്തിന്റേയും സംയോജനമാണ് സ്പോര്‍ട്സ് കാര്‍.

പുതിയ എഎംജി സി 63 എസ്ഇ പെര്‍ഫോമന്‍സ് പുറത്തിറക്കി മെഴ്‌സിഡസ് !
പുതിയ എഎംജി സി 63 എസ്ഇ പെര്‍ഫോമന്‍സ് പുറത്തിറക്കി മെഴ്‌സിഡസ് !

കൊച്ചി: ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡീ സ് ബെന്‍സ് എ.എം.ജി സി 63 എസ്.ഇ പെര്‍ഫോമന്‍സ് പുറത്തിറക്കി. അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയുടേയും മികച്ച പ്രകടനത്തിന്റേയും സംയോജനമാണ് സ്പോര്‍ട്സ് കാര്‍. ഡ്രൈവിംഗ് റേസിംഗ് പ്രേമികളെ ലക്ഷ്യമിടുന്ന കാര്‍ സജീവ റിയര്‍ ആക്സില്‍ സ്റ്റിയറിംഗാണ് ലഭ്യമാക്കുന്നത്.

ലോകത്തിലെ ഏറ്റവും കരുത്തുള്ള നാല് സിലിന്‍ഡര്‍ എന്‍ജിനുമായി എത്തുന്ന വാഹനത്തിന് 1.95 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. അടുത്തവര്‍ഷം രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also Read:രജിസ്ട്രേഷൻ ഫീസും റോഡ് ടാക്സും ഒഴിവാക്കും; പുതിയ നയവുമായി തെലങ്കാന സർക്കാർ

ഹൈബ്രിഡ് സെറ്റപ്പില്‍ 680 എച്ച്പി കരുത്തും 1020 എന്‍എം ടോര്‍ക്കുമായാണ് പുതിയ പെര്‍ഫോമന്‍സ് മോഡല്‍ അവതരിപ്പിച്ചിട്ടുള്ളത്. പൂജ്യത്തില്‍നിന്ന് 100 കിമീ വേഗത്തിലെത്താന്‍ ഇവന് വെറും 3.4 സെക്കന്‍ഡ് മതി. നാല് സിലിന്‍ഡര്‍ എന്‍ജിന്‍ 476 എച്ച്പി കരുത്ത് വാഗ്ദാനം ചെയ്യുന്ന ഈ പടക്കുതിര ഇലക്ട്രിക് മോട്ടോറില്‍ 204 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും നല്‍കും. 13 കിലോമീറ്റര്‍ വരെ റെയ്ഞ്ച് ബാറ്ററി നല്‍കും. വാഹനത്തിന് എട്ട് ഡ്രൈവ് മോഡുകളാണുള്ളത്.

Top