CMDRF

ഫുട്ബാൾ കരിയറിന് ഫുൾ സ്റ്റോപ്പിട്ട ആന്ദ്രെ ഇനിയേസ്റ്റക്ക് ആശംസകൾ നേർന്ന് മെസ്സി

ഫുട്ബാൾ കരിയറിന് ഫുൾ സ്റ്റോപ്പിട്ട ആന്ദ്രെ ഇനിയേസ്റ്റക്ക് ആശംസകൾ നേർന്ന് മെസ്സി
ഫുട്ബാൾ കരിയറിന് ഫുൾ സ്റ്റോപ്പിട്ട ആന്ദ്രെ ഇനിയേസ്റ്റക്ക് ആശംസകൾ നേർന്ന് മെസ്സി

ബാഴ്സലോണയുടെ ഇതിഹാസ മിഡ്ഫീൾഡർ ആന്ദ്രെ ഇനിയേസ്റ്റ ഫുഡ്ബോൾ ജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ടു. ​ഗെയിം ഇനിയും തുടരും എന്ന കാപ്ഷനോടെ എക്സിൽ പങ്കുവച്ച വീഡിയോയിലാണ് ലോകത്തിലെ ഏറ്റവും മികച്ച മിഡഫീൾഡർമാരിൽ ഒരാളായ ഇനിയേസ്റ്റ ബൂട്ടഴിക്കുന്ന കാര്യം വ്യക്തമാക്കിയത്. 2010 ലോകകപ്പിൽ സ്പെയിനിനെ കിരീടത്തിലേക്ക് നയിച്ച മിഡ്ഫീൽഡർ 40ാം വയസ്സിലാണ് ക്ലബ് ഫുട്ബാളിൽനിന്ന് വിരമിക്കുന്നത്.

നിലവിൽ യു.എ.ഇയിലെ എമിറേറ്റ്സ് ക്ലബിന്റെ താരമാണ്. 18 വർഷത്തോളം ബാഴ്സലോണ ക്ലബിനുവേണ്ടിയാണ് ഇനിയസ്റ്റ പന്തുതട്ടിയത്. സ്പെയിനിനായി 131 മത്സരങ്ങൾ കളിച്ച താരം 2018ൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നു. ബാഴ്സയുടെ സുവര്‍ണ നേട്ടങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളാണ് ഇനിയസ്റ്റയും മെസ്സിയും.

Also Read: നെതർലൻഡ്‌സ് ഫുട്‌ബോൾ ഇതിഹാസം ജോഹാൻ നീസ്‌കെൻസ് അന്തരിച്ചു

2002-ൽ സീനിയർ തലത്തിൽ ബാഴ്സയ്‌ക്ക് വേണ്ടിയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 674 മത്സരങ്ങളിൽ കറ്റാലന്മാർക്ക് വേണ്ടി കളത്തിലറങ്ങി. 57 ​ഗോളുകൾ നേടി. 135 ​ഗോളുകൾക്ക് വഴിയൊരുക്കി. 9 ലാലി​ഗ കിരീടങ്ങൾ, നാല് യുവേഫാ ചാമ്പ്യൻസ് ലീ​ഗ് ട്രോഫികൾ തുടങ്ങി 35 കിരീടങ്ങളിൽ പങ്കാളിയായി. സ്പെയിനിനൊപ്പം 2010 ലോകകപ്പ് നേടി. ഫൈനലിൽ ഡച്ചുകാർക്കെതിരെ വിജയ ​ഗോൾ നേടി ഹീറോയായതും ഇനിയേസ്റ്റ തന്നെ. 2008 ലും12ലും യൂറോപ്യൻ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയ ടീമിൽ അം​ഗം.

സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് ഫുട്ബാളിൽനിന്ന് വിരമിച്ച ഇനിയസ്റ്റക്ക് മെസ്സി ആശംസകൾ നേർന്നത്. കരിയറിന്‍റെ സയാഹ്നത്തിൽ നിൽക്കുന്ന മെസ്സി, നിലവിൽ അമേരിക്കൽ മേജർ സോക്കറിൽ ഇന്‍റർ മയാമിക്കുവേണ്ടിയാണ് കളിക്കുന്നത്. തന്‍റെ ഇതിഹാസ കരിയറിലേക്ക് കഴിഞ്ഞദിവസം ക്ലബിനൊപ്പം മറ്റൊരു കിരീടം കൂടി മെസ്സി ചേർത്തുവെച്ചിരുന്നു. എം.എൽ.എസ് സപ്പോർട്ടേഴ്സ് ഷീൽഡ് കിരീടമാണ് മയാമിക്കൊപ്പം മെസ്സി നേടിയത്.

Top