CMDRF

രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ റൊണാള്‍ഡോയ്‌ക്കൊപ്പം മെസ്സി

രാജ്യാന്തര മത്സരങ്ങളില്‍ 10 ഹാട്രിക് നേടിയ രണ്ട് താരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും മാത്രമാണ്

രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ റൊണാള്‍ഡോയ്‌ക്കൊപ്പം മെസ്സി
രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ റൊണാള്‍ഡോയ്‌ക്കൊപ്പം മെസ്സി

2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ മത്സരത്തില്‍ ഹാട്രിക് നേടിയതോടെ രാജ്യാന്തര ഫുട്‌ബോളിലെ ഹാട്രിക് നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി ലയണല്‍ മെസ്സി. ഇരുവരും 10 തവണയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹാട്രിക് നേടിയത്. രാജ്യാന്തര മത്സരങ്ങളില്‍ 10 ഹാട്രിക് നേടിയ രണ്ട് താരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും മാത്രമാണ്.

ബൊളീവിയയ്ക്കെതിരായ മത്സരത്തിൽ 19-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന ആദ്യ ​ഗോൾ നേടി. ബൊളീവിയയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത മെസ്സി തകർപ്പൻ ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കി. 43-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ലൗത്താരോ മാർട്ടിനെസ് രണ്ടാം ​ഗോൾ നേടി. പിന്നാലെ ഹൂലിയൻ ആൽവരസിന്റെ ​ഗോളും പിറന്നു. ഇതിനും മെസ്സിയായിരുന്നു അസിസ്റ്റ് നൽകിയത്. ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ അർജന്റീന എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് മുന്നിലായിരുന്നു.

രണ്ടാം പകുതിയിലും അർജന്റീന ആദിപത്യം തുടർന്നു. 70-ാം മിനിറ്റിൽ തിയാ​ഗോ അൽമാഡ അർ‌ജന്റീനയ്ക്കായി നാലാം ​ഗോൾ നേടി. പിന്നാലെ 84, 86 മിനിറ്റുകളിലായിരുന്നു മെസ്സി തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. മത്സരത്തിൽ എതിരില്ലാത്ത ആറ് ​ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഇതോടെ കരിയറിൽ ആകെ 846 ​ഗോളുകളാണ് മെസ്സി നേടിയിരിക്കുന്നത്. അർജന്റീനയ്ക്കായി 112 ​ഗോളുകളും 57 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു.

Top