CMDRF

സന്നാഹ മത്സരത്തില്‍ മെസ്സിയുടെ ഇരട്ടഗോളില്‍ അര്‍ജന്റീനയ്ക്ക് മിന്നും വിജയം

സന്നാഹ മത്സരത്തില്‍ മെസ്സിയുടെ ഇരട്ടഗോളില്‍ അര്‍ജന്റീനയ്ക്ക് മിന്നും വിജയം
സന്നാഹ മത്സരത്തില്‍ മെസ്സിയുടെ ഇരട്ടഗോളില്‍ അര്‍ജന്റീനയ്ക്ക് മിന്നും വിജയം

വാഷിങ്ടണ്‍: ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ ഇരട്ടഗോളില്‍ അര്‍ജന്റീനയ്ക്ക് വിജയം. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഗ്വാട്ടിമാലയെയാണ് ആല്‍ബിസെലസ്റ്റുകള്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. മെസ്സിയ്ക്ക് പിന്നാലെ ലൗട്ടാരോ മാര്‍ട്ടിനസും അര്‍ജന്റീനയ്ക്ക് വേണ്ടി ഇരട്ടഗോള്‍ നേടി. മത്സരത്തില്‍ ഗ്വാട്ടിമാലയാണ് ആദ്യം മുന്നിലെത്തിയത്. നാലാം മിനിറ്റില്‍ അര്‍ജന്റൈന്‍ സെന്റര്‍ബാക്ക് ലിസാന്‍ട്രോ മാര്‍ട്ടിനെസിന്റെ ഓണ്‍ഗോളാണ് ഗ്വാട്ടിമാലയ്ക്ക് അനുകൂലമായി കുറിക്കപ്പെട്ടത്. 12-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മെസ്സി തന്നെ അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചു.

39-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ലൗട്ടാരോ മാര്‍ട്ടിനസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിലും അര്‍ജന്റൈന്‍ ആധിപത്യം തുടര്‍ന്നു. ഗ്വാട്ടിമൂല പൂര്‍ണമായും ഡിഫന്‍സിലൊതുങ്ങി. 66-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ് രണ്ടാം തവണയും വല കുലുക്കിയതോടെ അര്‍ജന്റീന ലീഡ് ഇരട്ടിയാക്കി. 77-ാം മിനിറ്റില്‍ ഡി മരിയയുമൊത്തുള്ള കിടിലന്‍ മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫിനിഷില്‍ അര്‍ജന്റീന വിജയം പൂര്‍ത്തിയാക്കി. ഇനി ജൂണ്‍ 21ന് നടക്കുന്ന കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും.

Top