മെറ്റ എഐ ഇന്ത്യയില്‍ എത്തി

മെറ്റ എഐ ഇന്ത്യയില്‍ എത്തി
മെറ്റ എഐ ഇന്ത്യയില്‍ എത്തി

മെറ്റ പ്ലാറ്റ്‌ഫോംസിന്റെ അത്യാധുനിക ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 (Llama 3) അടിസ്ഥാനമാക്കിയുള്ള മെറ്റ എഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെറ്റയുടെ വിവിധ സേവനങ്ങളില്‍ മെറ്റ എഐ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ ഇനിമുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിന് പുറമെ meta.ai എന്ന യുആര്‍എല്‍ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.

തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങള്‍ ലഭിക്കുക. നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂള്‍ ഉപയോഗിക്കാനാവും. മെറ്റ എഐയിലെ ടെക്സ്റ്റ് അധിഷ്ഠിത സേവനങ്ങള്‍ ലാമ 2 മോഡല്‍ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. അതേസമയം ചിത്രങ്ങള്‍ നിര്‍മിക്കാനാകുന്ന ഫീച്ചര്‍ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാവും.

മെറ്റ എഐ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളുടെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായി മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വാട്‌സാപ്പില്‍ എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ മെറ്റ എ.ഐയോട് തേടാം. ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കില്‍ അഭിപ്രായം ചോദിക്കുകയുമാവാം. ഫേസ്ബുക്കില്‍ ഫീഡില്‍ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങള്‍ നിര്‍മിക്കാനും വാട്സാപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും മെറ്റ എഐ ഉപയോഗിക്കാം.

Top