ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചറുമായി മെറ്റ. ഉപഭോക്താക്കൾക്ക് അവരവരുടെ പേരിൽ തന്നെ ഫോളോവർമാരുമായി ചാറ്റ് ചെയ്യാൻ കഴിയുന്ന എ.ഐ ക്യാരക്റ്റർ നിർമിക്കുന്ന എ.ഐ സ്റ്റുഡിയോ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. ഈ സൗകര്യം പ്രധാനമായും ഒരുക്കിയിരിക്കുന്നത് കോൺഡന്റ് ക്രിയേറ്റേഴ്സിനും വാണിജ്യ സ്ഥാപനങ്ങൾക്കുമാണ്. സ്വന്തം പ്രൊഫൈലിലെ വിവരങ്ങൾ നൽകിയിരിക്കുന്ന ഈ എ.ഐ ക്യാരക്റ്ററുകൾ, ഫോളോവർമാരുടെ ചാറ്റിന് മറുപടി നൽകും.
ഇൻസ്റ്റാഗ്രാമിൽ നേരിട്ടോ, അല്ലെങ്കിൽ മെറ്റ എ.ഐ സ്റ്റുഡിയോ വഴിയോ ഈ ക്യാരക്റ്ററുകൾ നിർമിക്കാം. ഈ ക്യാരക്റ്ററിന്റെ പേര്, വ്യക്തിത്വം, സംസാര ശൈലി, എന്നിവയെല്ലാം ഉപഭോക്താവിന് ഇഷ്ടാനുസരണം നൽകാം. ഫോളോവർമാർക്ക് ചില ചോദ്യങ്ങൾക്കുള്ള മറുപടി എളുപത്തിൽ നൽകാനും ഈ ക്യാരക്റ്ററിനെ ചുമതലപ്പെടുത്താം. ചില ചോദ്യങ്ങൾക്കുള്ള മറുപടി സ്വയം നൽകാനും ക്യാരക്റ്ററിനെ സെറ്റ് ചെയ്യാം. കൂടാതെ തമാശ നിറഞ്ഞതും മറ്റുമായ മീമുകളും സ്റ്റിക്കറുകളും യാത്രാ നിർദേശങ്ങൾ നൽകാനും ഇവയ്ക്ക് സാധിക്കും. നിലവിൽ ഇത് ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് സെറ്റ് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിലും മെസഞ്ചറിലും ഈ സൗകര്യം താമസിരക്കാതെ എത്തിയേക്കുമെന്നാണ് അറിയാൻ കഴിയുന്നത്.