വാട്സ്ആപ്പിൽ ഡയലർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

വാട്സ്ആപ്പിൽ ഡയലർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ
വാട്സ്ആപ്പിൽ ഡയലർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

വാട്സ്ആപ്പിൽ ഇൻ-ആപ്പ് ഡയലർ അവതരിപ്പിക്കാനൊരുങ്ങി പോവുകയാണ് മെറ്റ. വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷൻ വരുമെന്ന് റിപ്പോർട്ടുകൾ. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളിയായാണ് വാട്സ്ആപ്പ് ഡയലർ അവതരിപ്പിക്കുന്നത്. നമ്പറുകൾ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ ആളുകളെ കോൾ ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.

ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം എല്ലാ യൂസർമാരിലേക്കും എത്തിക്കും.

‘ഡയലർ ഇൻ്റർഫേസിൻ്റെ’ കൃത്യമായ സംയോജനം എവിടെയായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാട്ട്‌സ്ആപ്പിലെ കോൾ ടാബിൽ ഒരു ഡയലർ ഷോർട്ട്കട്ട് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.

Top