CMDRF

മെറ്റ എഐ ഹിന്ദിയിലും; ഏഴ് രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചു

മെറ്റ എഐ ഹിന്ദിയിലും; ഏഴ് രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചു
മെറ്റ എഐ ഹിന്ദിയിലും; ഏഴ് രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചു

മെറ്റ എഐയില്‍ ഹിന്ദി ഭാഷയും അവതരിപ്പിച്ചു. ഇതോടൊപ്പം ഏഴ് രാജ്യങ്ങളിലേക്ക് കൂടി മെറ്റ എഐ സേവനം വ്യാപിപ്പിച്ചു. അര്‍ജന്റീന, ചിലി, കൊളംബിയ, ഇക്വഡോര്‍, മെക്‌സികോ, പെറു, കാമറൂണ്‍ എന്നിവിടങ്ങളിലേക്കാണ് മെറ്റ എഐ എത്തിയത്. ഇതോടെ 22 രാജ്യങ്ങളില്‍ മെറ്റ എഐ സേവനം ലഭിക്കും. വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, ഫേസ്ബുക്ക് ഉള്‍പ്പടെ വിവിധ പ്ലാറ്റ്‌ഫോമുകളിലെ മെറ്റ എഐ ചാറ്റ്‌ബോട്ടില്‍ ഹിന്ദി ഭാഷയില്‍ ചാറ്റ് ചെയ്യാനാവും.

അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനുമായി രണ്ടാഴ്ചകൂടുമ്പോള്‍ മെറ്റ എഐ അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്ന് മെറ്റ പറഞ്ഞു.ഇതോടൊപ്പം, യുഎസില്‍ എഐ ഉപയോഗിച്ച് സ്വന്തം മുഖസാദൃശ്യമുള്ള എഐ അവതാറുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ‘ഇമാജിന്‍ മി’ എന്ന സേവനവും മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചര്‍ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്.

ഇത് കൂടാതെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ‘എഡിറ്റ് വിത്ത് എഐ’ എന്ന ഫീച്ചറും അടുത്തമാസം അവതരിപ്പിക്കും.മെറ്റയുടെ ലാമ എഐ അടിസ്ഥാനമാക്കിയാണ് മെറ്റ എഐ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുന്നത്. പുതിയ മെറ്റ 405ബി വേര്‍ഷന് സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്ന് മെറ്റ പറയുന്നു. മെറ്റയുടെ വിആര്‍ ഹെഡ്‌സെറ്റായ ക്വസ്റ്റിലെ വോയ്‌സ് കമാന്റില്‍ മെറ്റ എഐ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

Top