ഓ​ഗ്മെ​ന്റ​ഡ് റി​യാ​ലി​റ്റി ഗ്ലാസ്സുകൾ പുറത്തിറക്കി മെറ്റ

ഓ​റി​യോ​ണ്‍ എ​ന്നാ​ണ് മെ​റ്റ ഇ​തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്

ഓ​ഗ്മെ​ന്റ​ഡ് റി​യാ​ലി​റ്റി ഗ്ലാസ്സുകൾ പുറത്തിറക്കി മെറ്റ
ഓ​ഗ്മെ​ന്റ​ഡ് റി​യാ​ലി​റ്റി ഗ്ലാസ്സുകൾ പുറത്തിറക്കി മെറ്റ

ഒ​രു ഗ്ലാ​സി​നെ സ്മാ​ർ​ട്ഫോ​ൺ ആ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന എ.​ആ​ർ ഗ്ലാ​സുമായി മെ​റ്റ. ഈ ​ഓ​ഗ്മെ​ന്റ​ഡ് റി​യാ​ലി​റ്റി ഗ്ലാ​സി​ന്റെ പ്രോ​ട്ടോ ടൈ​പ്പ് മെറ്റ പുറത്തിറക്കിക്കഴിഞ്ഞു. ഓ​റി​യോ​ണ്‍ എ​ന്നാ​ണ് മെ​റ്റ ഇ​തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. എ.​ഐ വോ​യ്‌​സ് അ​സി​സ്റ്റ്, ഐ ​ട്രാ​ക്കി​ങ്, ഹാ​ന്‍ഡ് ട്രാ​ക്കി​ങ്, റി​സ്റ്റ് ബേ​സ്ഡ് ഇ​ന്റ​ര്‍ഫെ​യ്‌​സ് എ​ന്നി​വ​യെ​ല്ലാം ഈ ​എ.​ആ​ര്‍ ഗ്ലാ​സി​ൽ അടങ്ങിയിരിക്കുന്നു.

സ്മാ​ര്‍ട്‌​ഫോ​ണു​ക​ള്‍ക്ക് പ​ക​രം എ.​ആ​ർ ഗ്ലാ​സു​ക​ൾ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്ന് സ​ക്ക​ര്‍ബ​ര്‍ഗ് പ്രോ​ട്ടോ​ടൈ​പ്പ് ലോ​ഞ്ചി​ങ്ങി​നി​ടെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സി​ലി​ക്ക​ണ്‍-​കാ​ര്‍ബൈ​ഡ് ആ​ര്‍ക്കി​ടെ​ക്ച​ര്‍ ഡി​സ്‌​പ്ലേ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് ക​ണ്ണ​ട​യു​ടെ നി​ർ​മാ​ണം. നി​ല​വി​ൽ മെ​റ്റ​യു​ടെ റേ​യ്ബാ​ന്‍ സ്മാ​ര്‍ട് ഗ്ലാ​സു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ചു​റ്റു​പാ​ടു​മാ​യി ചേ​രു​ന്ന​വി​ധ​ത്തി​ലു​ള്ള ഓ​ഗ്മെ​ന്റ​ഡ് റി​യാ​ലി​റ്റി ദൃ​ശ്യ​ങ്ങ​ളാ​യി​രി​ക്കും ഓ​റി​യോ​ൺ ഗ്ലാ​സി​ലൂ​ടെ ക്ര​മീ​ക​രി​ക്കു​ക.

ALSO READ: മന്ത്രിയെ കാണാനെത്തി പൂപ്പി റോബോട്ട്

ഇ​തി​ന് മൂ​ന്ന് ഭാ​ഗ​ങ്ങ​ളു​ണ്ടാ​കും. ഒന്നാമത്തത് ഗ്ലാ​സ്, രണ്ടാമതായി ഈ ​ഗ്ലാ​സ് നി​യ​ന്ത്രി​ക്കാ​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന റി​സ്റ്റ് ബാ​ന്‍ഡ് .വ​യ​ർ​ല​സ് സം​വി​ധാ​ന​മാ​ണ് അ​ടു​ത്തത്. വീ​ഡി​യോ​കോ​ള്‍, ചാ​റ്റി​ങ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​ഗ്ലാ​സ് വ​ഴി സാധ്യമാണ്.ക​ണ്ടാ​ൽ സാ​ധാ​ര​ണ ക​ണ്ണ​ട​പോ​ലെ​ത​ന്നെ​യാ​കും ഇ​ത്. ഗ്ലാ​സി​ൽ പു​റ​ത്തെ കാ​ര്യ​ങ്ങ​ൾ കാ​ണു​ന്ന​തി​നൊ​പ്പം ഡി​ജി​റ്റ​ല്‍ സ്‌​ക്രീ​നി​ലും കാ​ഴ്ച ല​ഭ്യ​മാ​വും.

Top