CMDRF

അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ; വെല്ലുവിളിയായി കനത്ത മഴ

അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ; വെല്ലുവിളിയായി കനത്ത മഴ
അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ; വെല്ലുവിളിയായി കനത്ത മഴ

കര്‍ണാടക: അങ്കോളയിലെ ശിരൂരില്‍ അപകടസ്ഥലത്ത് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള ആഴത്തിലുള്ള പരിശോധനയിലാണ് ലോഹ സാന്നിധ്യം കണ്ടെത്തിയത്. തിരച്ചില്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള സംഘവും സംഭവ സ്ഥലത്തുണ്ട്. അര്‍ജുന്റെ ലോറിയുടെ ഭാഗമാണോ എന്ന് പരിശോദിച്ചുവരികയാണ്. രണ്ടു ഭാഗത്തുനിന്നായുള്ള തിരച്ചിലിൽ കയറിന്റെ ഭാഗങ്ങളും കണ്ടെത്തി. ഇത് അർജുന്റെ ലോറിയിൽ തടി കെട്ടാനുപയോഗിച്ച കയറാണോ എന്ന സംശയം ഉയരുന്നുണ്ട്.

ലക്ഷ്മണന്റെ ചായക്കട ഉണ്ടായിരുന്നിടത്താണ് പരിശോധന ആരംഭിച്ചിരുന്നത്. നേവിയുടെ നിര്‍ദ്ദേശപ്രകാരമായിരിരുന്നു പരിശോധന. എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് പുഴയുടെ 60 അടി ആഴത്തില്‍ വരെയുള്ള ചെളി നീക്കികൊണ്ടുള്ള പരിശോധന പരമാവധി വേഗത്തില്‍ തന്നെ സാധ്യമാകും.

Top