പലസ്തീൻ അനുകൂല പോസ്റ്റുകൾ നീക്കാൻ ഇടപെട്ട് മെറ്റയുടെ ഇസ്രയേൽ പോളിസി മേധാവി

ഇസ്രയേൽ സർക്കാരിൽ മുമ്പ് ഉദ്യോഗസ്ഥയായിരുന്നു ജോർദാന കട്‌ലർ

പലസ്തീൻ അനുകൂല പോസ്റ്റുകൾ നീക്കാൻ ഇടപെട്ട് മെറ്റയുടെ ഇസ്രയേൽ പോളിസി മേധാവി
പലസ്തീൻ അനുകൂല പോസ്റ്റുകൾ നീക്കാൻ ഇടപെട്ട് മെറ്റയുടെ ഇസ്രയേൽ പോളിസി മേധാവി

വാഷിങ്ടൺ: പലസ്തീൻ അനുകൂല പോസ്റ്റുകൾ, അക്കൗണ്ടുകൾ എന്നിവയ്‌ക്കു തടയിടാൻ മെറ്റയുടെ ഇസ്രയേൽ പോളിസി മേധാവി ജോർദാന കട്‌ലർ സ്വാധീനം ചെലുത്തിയതായി വിവരം. ഗാസയിലെ ഇസ്രയേൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റുഡന്‍റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീന്‍റെ പോസ്റ്റുകൾ സെൻസർ ചെയ്യണമെന്നതടക്കം കട്‌ലർ ആവശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.

പോപുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി.), ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (ഡി.എഫ്.എൽ.പി) എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും നീക്കാൻ ജോർദാന ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

Also Read: ലെബനനിലെ ജേണലിസ്റ്റ് കോമ്പൗണ്ടിലെ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ദി ഇന്‍റർസെപ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ സർവകലാശാലകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി സ്റ്റുഡന്‍റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ ബന്ധപ്പെട്ടിരിക്കുന്നെന്ന് ആരോപിച്ച് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ജോർദാന നീക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേൽ സർക്കാരിൽ മുമ്പ് ഉദ്യോഗസ്ഥയായിരുന്നു ജോർദാന കട്‌ലർ. പലസ്തീനായുള്ള പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിൽ സ്റ്റുഡന്‍റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീന്‍ എന്ന അക്കൗണ്ട് പ്രധാന പങ്കുവഹിച്ചിരുന്നു. കാലിഫോർണിയ ആസ്ഥാനമായ മെറ്റയുടെ കീഴിലാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡുകൾ, വാട്ട്‌സ്ആപ്പ് എന്നിവ പ്രവർത്തിക്കുന്നത്. ജോർദാനയുടെ ആവശ്യപ്രകാരം സെൻസറിങ് നടന്നോ എന്ന കാര്യം ദി ഇന്‍റർസെപ്റ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നില്ല.

Top