മെറ്റയുടെ ത്രെഡ്‌സിന് ഒരു വയസ്സ്; 17.5 കോടി സജീവ ഉപഭോക്താക്കൾ

മെറ്റയുടെ ത്രെഡ്‌സിന് ഒരു വയസ്സ്; 17.5 കോടി സജീവ ഉപഭോക്താക്കൾ
മെറ്റയുടെ ത്രെഡ്‌സിന് ഒരു വയസ്സ്; 17.5 കോടി സജീവ ഉപഭോക്താക്കൾ

മെറ്റ പ്ലാറ്റ്ഫോംസ് അവതരിപ്പിച്ച ത്രെഡ്‌സ് എന്ന പുതിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 17.5 കോടിയെത്തി. ത്രെഡ്‌സ് അവതരിപ്പിച്ച് ഒരു വർഷം പൂർത്തിയാകവെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വീറ്ററിനെ ഇലോൺ മസ്‌ക് ഏറ്റെടുക്കുകയും എക്‌സ് എന്ന് റീബ്രാന്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ത്രെഡ്‌സ് രംഗപ്രവേശം ചെയ്‌തത്. കഴിഞ്ഞ വർഷം ജൂലായ് അഞ്ചിനാണ് ത്രെഡ്‌സ് ആപ്പ് സ്റ്റോറുകളിലെത്തിയത്.

ട്വിറ്റർ എന്ന ബ്രാന്റിന്റെ അഭാവവും തുടക്കകാലത്ത് എക്‌സ് നേരിട്ട വിരുദ്ധ വികാരവും പ്രയോജനപ്പെടുത്താനായിരുന്നു ത്രെഡ്‌സിൻ്റെ വരവ്. ഈ സാഹചര്യങ്ങളും മെറ്റയുടെ പുതിയ സോഷ്യൽ മീഡിയാ സൈറ്റ് എന്ന ആകാംക്ഷയും കാരണം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 10 കോടി ഉപഭോക്താക്കളെ ത്രെഡ്സ് സ്വന്തമാക്കിയിരുന്നു.

ഇൻസ്റ്റാഗ്രാം ലോഗിൻ ഉപയോഗിച്ച് എളുപ്പം ത്രെഡ്‌സിൽ എത്താമെന്നതിനാൽ ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം ആദ്യ ആഴ്ചയിൽ ത്രെഡ്‌സിലെത്തി. എന്നാൽ പിന്നീടുള്ള ആഴ്‌ചകളിൽ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വീണ്ടും പതിയ ത്രെഡ്‌സിലേക്ക് ഉപഭോക്താക്കൾ തിരികെയെത്തി. ഏപ്രിലിലാണ് ത്രെഡ്‌സിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 15 കോടിയെത്തിയത്.

Top