CMDRF

മെത്താംഫിറ്റമിനും, കഞ്ചാവും; എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ

ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നാണ് 2.3 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തത്.

മെത്താംഫിറ്റമിനും, കഞ്ചാവും; എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ
മെത്താംഫിറ്റമിനും, കഞ്ചാവും; എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ലഹരി പരിശോധന ശക്തമാക്കി എക്സൈസ്. ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനും പത്തനംതിട്ടയിൽ നടന്നതിൽ നിന്ന് കഞ്ചാവും എക്സൈസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നാണ് 2.3 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരി സ്വദേശിയായ നയാബ്.കെ (36) ആണ് അറസ്റ്റിലായത്.

ആലപ്പുഴയിൽ മെത്താംഫിറ്റമിൻ, പത്തനംതിട്ടയിൽ കഞ്ചാവ്

ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സച്ചിൻ.എസ്.എസും സംഘവുമാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ എസ്. മധു, രാജീവ്‌. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലാൽ, ജോൺസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Also Read: ‌18 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാസംഗം ചെയ്തു

1.2 കിലോ ഗ്രാം കഞ്ചാവുമായി ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനു എന്നയാളെ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനു ബാബുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടറിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ സുശീൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനന്തു, അഭിജിത്ത് ചന്ദ്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Top