ഗുരേരോ: സർക്കാരിനോട് സംരംക്ഷണം തേടി മെക്സിക്കോയിലെ മേയർമാർ. ബുള്ളറ്റ് പ്രൂഫ് കാറുകളും അംഗരക്ഷകരും എമർജൻസി അലേർട്ട് സംവിധാനങ്ങളുമാണ് പൊതുപ്രവർത്തകർ മെക്സിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
സഹപ്രവർത്തകർ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നാല് മേയർമാർ സംരക്ഷണമാവശ്യപ്പെട്ടത്. ഇതിനോടകം ആറ് സ്ഥാനാർത്ഥികളാണ് ജൂണിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവിടെ കൊല്ലപ്പെട്ടിട്ടുള്ളത്.