CMDRF

പുത്തൻ പ്രഖ്യാപനവുമായി എംജി കോമറ്റ്

ബാസ് പദ്ധതിയുടെ ഭാഗമായി മൂന്നു വർഷത്തെ ഉപയോഗം കഴിഞ്ഞാൽ 60 ശതമാനം വില ഉറപ്പു നൽകുകയും എംജി ചെയ്യുന്നുണ്ട്

പുത്തൻ പ്രഖ്യാപനവുമായി എംജി കോമറ്റ്
പുത്തൻ പ്രഖ്യാപനവുമായി എംജി കോമറ്റ്

വില കുറവിന്റെ പേരിൽ നേരത്തെ ഞെട്ടിച്ചിട്ടുള്ള ഇവിയായ എംജി കോമറ്റ് കൂടുതൽ ഞെട്ടിച്ചിരിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ. 4.99 ലക്ഷം രൂപക്ക് എംജി കോമറ്റ് പുതിയ ബാസ് പദ്ധതി പ്രകാരം സ്വന്തമാക്കാനാവും. ഓടുന്ന കിലോമീറ്ററിന് 2.5 രൂപ വച്ചിട്ടാണ് എംജി കോമറ്റിന് നൽകേണ്ടി വരിക. ഇതോടെ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാറെന്ന സ്ഥാനം എംജി കോമറ്റ് ഒന്നുകൂടി ഉറപ്പിച്ചു.

ബാസ് പദ്ധതിയുടെ ഭാഗമായി മൂന്നു വർഷത്തെ ഉപയോഗം കഴിഞ്ഞാൽ 60 ശതമാനം വില ഉറപ്പു നൽകുകയും എംജി ചെയ്യുന്നുണ്ട്. ഇതോടെ വാഹനം വിൽക്കുമ്പോൾ വില ലഭിക്കില്ലെന്ന ആശങ്കക്കും പരിഹാരമാവും. 17.3 kWh ബാറ്ററി പാക്കുള്ള എംജി കോമറ്റിന് 230 കീലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാർജിങും ലഭ്യമാണ്.

Comet

ബാസ് പദ്ധതി പ്രകാരം 13.99 ലക്ഷം രൂപക്ക് ഇനി മുതൽ എംജി ZS ഇവി സ്വന്തമാക്കാനാവും. ഓരോ കിലോമീറ്ററിനും 4.5 രൂപ വീതമാണ് എംജി ZS ഇവി ഉടമകൾ നൽകേണ്ടി വരിക. 21.12-28.17 ലക്ഷം രൂപ വിലയുണ്ടായിരുന്ന എംജി ZS ഇവിയാണ് ഇനി മുതൽ 13.99 ലക്ഷത്തിന് ലഭിക്കുന്നത്. ടാറ്റ നെക്‌സോൺ ഇവി(13.72-17.51 ലക്ഷം രൂപ), മഹീന്ദ്ര എക്‌സ് യു വി 400 ഇവി(15.49-19.39 ലക്ഷം രൂപ) എന്നിവരുമായാണ് എംജി ZS ഇവിയുടെ പ്രധാന മത്സരം.

Also read: പുതിയ ക്യാബ്-ഷാസി വേരിയന്റ് പുറത്തിറക്കി ഇസൂസു

50.3kWh ബാറ്ററി പാക്കുള്ള ZS ഇവിയുടെ റേഞ്ച് 461 കീലോമീറ്ററാണ്. ലെവൽ 2 അഡാസ്, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്. ICE വാഹനങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ് പൊതുവേയുള്ള പരാതി പുതിയ നീക്കത്തിലൂടെ കുറക്കാൻ എംജിക്ക് സാധിക്കും. എംജി അവരുടെ മോഡലുകൾ ബാസ് പദ്ധതി വഴി കുറഞ്ഞ വിലയിൽ ലഭ്യമാക്കിയതോടെ മറ്റു വാഹന നിർമാതാക്കളും ഈ വഴിയേ ചിന്തിക്കാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

Top