വിൻഡ്സർ ഇവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ

വിൻഡ്സർ ഇവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ
വിൻഡ്സർ ഇവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ

ഇലക്ട്രിക് വാഹനമായ വിൻഡ്സർ ഇവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ. എംജി മോട്ടോർസിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനം സെപ്റ്റംബർ 11ന് ഇന്ത്യൻ വിപണിയിൽ എത്തും. വുളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് എംജി വിൻഡ്‌സർ ഇവി. പനോരമിക് സൺറൂഫ്, 2-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിങ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽ സ്‌ക്രീനുകൾ എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകത .135 ഡിഗ്രി വരെ ചാരാൻ കഴിയുന്ന എയ്‌റോ ലോഞ്ച് സീറ്റുകളാണ് കാറിൽ അറേഞ്ച് ചെയ്തിരിക്കുന്നത്.

ഫോർ ഡോർ ക്രോസ്ഓവറോടെ വരുന്ന വാഹനത്തിൽ മുന്നിൽ വെവ്വേറെ ഹെഡ്‌ലാമ്പ് പോഡുകളുള്ള എൽഇഡി ലൈറ്റ് ബാർ, എൽ ആകൃതിയിലുള്ള ഗ്രാഫിക്സോട് കൂടിയ റാപ്പറൗണ്ട് എൽഇഡി ടെയിൽലൈറ്റുകൾ, പിന്നിൽ സംയോജിത സ്റ്റോപ്പ് ലാമ്പോടുകൂടിയ റൂഫ് സ്‌പോയിലർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ബാറ്ററി ഓപ്ഷനുകളുടെ വിശദാംശങ്ങൾ എംജി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അന്താരാഷ്ട്ര വിപണിയിൽ, ഈ ഇലക്ട്രിക് വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. 360 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന 37.9 kWh ബാറ്ററിയാണ് ഒന്നാമത്തെ ഓപ്ഷൻ. 460 കിലോമീറ്റർ റേഞ്ച് കിട്ടുന്ന 50.6 kWh ബാറ്ററിയാണ് മറ്റൊന്ന്.

Top