ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ മകളായ 26-കാരിയായ ജിന വിവാഹിതയായി. കാമുകനായ ഇയാൻ ബെത്കെയാണ് വരൻ. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സ്‌പെയ്‌നിലെ മജോർക്കയിലെ യാസ്മിൻ വില്ലയില്‍ ചടങ്ങുകൾ ആരംഭിച്ചത്. അരമണിക്കൂർ കൊണ്ട് വിവാഹചടങ്ങുകൾ പൂർത്തിയായി.
ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജിന തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2017 ഡിസംബറില്‍ മ്യൂണിച്ചില്‍ നടന്ന ഒരു പുരസ്‌കാര ചടങ്ങില്‍ ജിനയും അയ്‌നും ഒരുമിച്ചെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കാമുകനൊപ്പമുള്ള ചിത്രം ജിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വിവാഹവിരുന്ന് ഇന്ന് രാത്രി പോർട്ട് ഡി ആൻഡ്രാറ്റ്‌ക്സിലെ വില്ലയിൽ നടക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷംപാൽമയുടെ തെക്ക് ഭാഗത്തുള്ള മാർക്കറ്റ് മ്ഹാരെസ് സീ ക്ലബിൽ വിവാഹത്തിന് മുന്നോടിയായി പാർട്ടി സംഘടിപ്പിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ചാണ് ഈ പാർട്ടിയിൽ അതിഥികൾ പങ്കുചേർന്നത്.
2013 ഡിസംബര്‍ 29-നാണ് കായികപ്രേമികളെ ഒന്നാകെ നിരാശയിലാഴ്ത്തി മൈക്കല്‍ ഷൂമാക്കറെന്ന ഇതിഹാസതാരം നിശബ്ദതയിലേക്ക് വീണത്. ആല്‍പ്‌സ് പര്‍വത നിരയിലെ മഞ്ഞുപാളികളില്‍ സ്‌കീയിങ് നടത്തുന്നതിനിടെയുണ്ടായ അപകടം ഷൂമാക്കറുടെ ജീവിതം മാറ്റിമറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ ആറു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. ഏഴ് തവണ എഫ് വൺ ലോക ചാംപ്യനായ കുതിര സവാരിയിലെ മിന്നും താരമാണ് ജിന.