മെല്‍ബണ്‍: ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പരമ്പര വിജയിക്കുക എന്നത് ഇന്ത്യയ്ക്കും ഓസീസിനും ഒരുപോലെ നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ പരമ്പരയില്‍ ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയുടെ രണ്ട് പേരായിരിക്കും പരമ്പരയില്‍ തിളങ്ങുകയെന്നാണ് വോണ്‍ പറയുന്നത്.
യുവതാരങ്ങളായ യശസ്വി ജയസ്വാളും റിഷഭ് പന്തും ഇന്ത്യക്കായി തിളങ്ങുമെന്നാണ് വോണ്‍ പറയുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരൊക്കെ ടീമിലുണ്ടെങ്കിലും ഇവരായിരിക്കും തിളങ്ങുകയെന്ന് വോണ്‍ ഉറപ്പിച്ച് പറയുന്നുണ്ട്. ഒട്ടും സമ്മര്‍ദ്ദമില്ലാതെ ആയാസരഹിതമായിട്ടാണ് പന്ത് ബാറ്റ് വീശുന്നതെന്നും ഇന്ത്യന്‍ ടീമില്‍ ഇത്തരത്തില്‍ കളിക്കാന്‍ നിലവില്‍ മറ്റാര്‍ക്കുമാവില്ലെന്നും വോണ്‍ പറയുന്നു. ഇന്ത്യയുടെ ഓപ്പണിങ്ങിലെ തലമുറ മാറ്റം ഈ പരമ്പരയില്‍ നടക്കുമെന്നും ജയ്സ്വാള്‍ താരമാകുമെന്നും വോണ്‍ പറയുന്നു.
Also Read: റിസര്‍വ് ബാങ്കിന്റേത് തെറ്റായ സിദ്ധാന്തം പീയൂഷ് ഗോയല്‍; പീയൂഷ് ഗോയല്‍
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറെല്‍ , ആര് അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.