വാഷിങ്ടൺ: യു.എസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ മാതാവ് മരിയൻ റോബിൻസൺ അന്തരിച്ചു. 86 വയസായിരുന്നു. 1937ൽ ചിക്കാഗോയിലാണ് മരിയൻ ജനിച്ചത്. ആറ് സഹോദരങ്ങളുണ്ട്. മരിയന്റെ കൗമാരകാലത്ത് മാതാപിതാക്കൾ വേർപിരിഞ്ഞു.
ബറാക് ഒബാമ പ്രസിഡന്റായ ആദ്യവർഷങ്ങളിൽ മരിയൻ വൈറ്റ്ഹൗസിലുണ്ടായിരുന്നു. ഒബാമയുടെയും മിഷേലിന്റെയും രണ്ട് പെൺകുട്ടികളുടെ സംരക്ഷണ ചുമതലയായിരുന്നു അവർക്ക്. മലിയയുടെയും സാഷയുടെയും പ്രിയപ്പെട്ട മുത്തശ്ശിയായിരുന്നു അവരെന്ന് മിഷേൽ കുറിച്ചിട്ടുണ്ട്.