CMDRF

മൈക്രോ ബിസിനസ്: തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ കൊള്ളയെന്ന് സി.എ.ജി

മൈക്രോ ബിസിനസ്: തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ കൊള്ളയെന്ന് സി.എ.ജി
മൈക്രോ ബിസിനസ്: തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ കൊള്ളയെന്ന് സി.എ.ജി

തിരുവനന്തപുരം: മൈക്രോ ബിസിനസ് പദ്ധതിയിൽ തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ തട്ടിപ്പെന്ന് സി.എ.ജി റിപ്പോർട്ട്. വായ്പാ പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കളെ ഉറപ്പാക്കുന്നതിലും നടത്തിപ്പ് രീതിയുടെ മേൽനോട്ടം വഹിക്കുന്നതിലും നഗരസഭ പരാജയപ്പെട്ടുവെന്നാണ് നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ സി.എജി ചൂണ്ടിക്കാണിച്ചത്.

വായ്പയൊന്നും എടുക്കാത്ത വ്യക്തികൾക്ക് സബ്‌സിഡി തുക അനുവദിച്ചതുവഴി 5.19 കോടി രൂപയുടെ അപഹരണം നടന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. തദ്ദേശ വകുപ്പ് പുറപ്പെടുവിച്ച (2018 ഫെബ്രുവരി) സബ്സിഡി മാർഗനിർദേശങ്ങളനുസരിച്ച് അഞ്ച് വനിതാ അംഗങ്ങൾ ഉൾപ്പെടുന്ന ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (ജെ.എൽ.ജി) ബാങ്കുകളിൽ നിന്ന് വായ്പചെറു ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനായിരുന്നു പദ്ധതി.

സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനായി രണ്ട് പദ്ധതികൾ വീതം 2020-21-ലും 2021-22-ലും ഉൾപ്പെടുത്തി. നഗരസഭയുടെ വികസനഫണ്ടിൽ നിന്ന് ഓരോ ജെ.എൽ.ജി ക്കും അനുവദിക്കാവുന്ന പരമാവധി തുക മൂന്ന് ലക്ഷം ആയിരുന്നു. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ (ഐ.ഇ.ഒ) ആയിരുന്നു പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. 2020-2022 കാലയളവിൽ രണ്ട് ഐ.ഇമാർ നിർണ ഉദ്യോഗസ്ഥന്മാരായി ചുമതലവഹിച്ചു.

Top