CMDRF

‘മ​ടു​പ്പു​ള്ള ജോ​ലി എ.​ഐ ചെ​യ്യ​ട്ടെ’; വെ​ർ​ച്വ​ൽ ജോ​ലി​ക്കാ​രെ വിപണിയിലിറക്കാൻ മൈ​ക്രോ​സോ​ഫ്റ്റ്

പു​തി​യ ക​സ്​​റ്റ​മേ​ഴ്സി​നെ ക​ണ്ടെ​ത്തു​ന്ന​തു​പോ​ലു​ള്ള, പെ​ട്ടെ​ന്ന് മ​ന​സ്സ് മ​ടു​ക്കു​ന്ന പ​ല ജോ​ലി​ക​ളും മ​ടു​പ്പി​ല്ലാ​തെ ചെ​യ്യാ​ൻ എ ഐക്ക് ക​ഴി​യു​മെ​ന്നാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​ന്റെ അ​വ​കാ​ശ​വാ​ദം

‘മ​ടു​പ്പു​ള്ള ജോ​ലി എ.​ഐ ചെ​യ്യ​ട്ടെ’; വെ​ർ​ച്വ​ൽ ജോ​ലി​ക്കാ​രെ വിപണിയിലിറക്കാൻ മൈ​ക്രോ​സോ​ഫ്റ്റ്
‘മ​ടു​പ്പു​ള്ള ജോ​ലി എ.​ഐ ചെ​യ്യ​ട്ടെ’; വെ​ർ​ച്വ​ൽ ജോ​ലി​ക്കാ​രെ വിപണിയിലിറക്കാൻ മൈ​ക്രോ​സോ​ഫ്റ്റ്

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ളും സം​ശ​യ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നും പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്താ​നും സഹായിക്കുന്ന നി​ർ​മി​ത ബു​ദ്ധി (എ.​ഐ) ജോ​ലി​ക്കാ​രെ അ​വ​ത​രി​പ്പി​ച്ച് മൈ​ക്രോ​സോ​ഫ്റ്റ്. ക​സ്റ്റ​മ​ർ സ​ർ​വി​സും സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്റും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന ‘വെ​ർ​ച്വ​ൽ ജോ​ലി​ക്കാ​രെ’ മൈ​ക്രോ​സോ​ഫ്റ്റി​ൽ നിന്ന് വാങ്ങി ന​മ്മു​ടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

അ​ടു​ത്ത​മാ​സം പൊ​തു​വി​പ​ണി​യി​ൽ ‘കോ​പൈ​ല​റ്റ് സ്റ്റു​ഡി​യോ’ ബ്രാ​ൻ​ഡി​ലു​ള്ള ഈ ​എ.​ഐ ബോ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കും. നി​ല​വി​ൽ ലോ​ക​പ്ര​ശ​സ്ത ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ മെ​ക്ക​ൻ​സി അ​ട​ക്ക​മു​ള്ള ഏ​താ​നും ക​മ്പ​നി​ക​ൾ നി​ല​വി​ൽ ഇ​ത് പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

പു​തി​യ ക​സ്​​റ്റ​മേ​ഴ്സി​നെ ക​ണ്ടെ​ത്തു​ന്ന​തു​പോ​ലു​ള്ള, പെ​ട്ടെ​ന്ന് മ​ന​സ്സ് മ​ടു​ക്കു​ന്ന പ​ല ജോ​ലി​ക​ളും മ​ടു​പ്പി​ല്ലാ​തെ ചെ​യ്യാ​ൻ എ ഐക്ക് ക​ഴി​യു​മെ​ന്നാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​ന്റെ അ​വ​കാ​ശ​വാ​ദം. ഈ ​എ.​ഐ അ​വ​താ​ര​ങ്ങ​ൾ മ​നു​ഷ്യ​രു​ടെ ജോ​ലി ക​ള​യു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, ‘മ​ടു​പ്പു​ള്ള ജോ​ലി എ.​ഐ ചെ​യ്യ​ട്ടെ, മ​നു​ഷ്യ​ർ കൂ​ടു​ത​ൽ സ​ർ​ഗാ​ത്മ​ക ജോ​ലി​ക​ളി​ലേ​ക്ക് തി​രി​യ​ട്ടെ’ എ​ന്നാ​ണ് ക​മ്പ​നി​യു​ടെ മ​റു​പ​ടി.

Top