CMDRF

ഗൂഗിളിന്റെ പാളിച്ചയിൽ അവസരം മുതലാക്കി മൈക്രോസോഫ്റ്റ്

നിയമവിരുദ്ധമായ കുത്തകയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റേത് എന്ന കോടതി വിധി വന്നതിന് പിന്നാലെയാണ് ഈ നീക്കം.

ഗൂഗിളിന്റെ പാളിച്ചയിൽ അവസരം മുതലാക്കി മൈക്രോസോഫ്റ്റ്
ഗൂഗിളിന്റെ പാളിച്ചയിൽ അവസരം മുതലാക്കി മൈക്രോസോഫ്റ്റ്

ക്‌സ് ബോക്‌സ് ഗെയിമുകള്‍ അടുത്ത മാസം മുതല്‍ ആന്‍ഡ്രോയിഡ് ആപ്പ് വഴി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. നിയമവിരുദ്ധമായ കുത്തകയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റേത് എന്ന കോടതി വിധി വന്നതിന് പിന്നാലെയാണ് ഈ നീക്കം.

ഗൂഗിള്‍ മൊബൈല്‍ സ്റ്റോര്‍ തുറന്നുകൊടുക്കാനുള്ള കോടതി വിധി കൂടുതല്‍ തിരഞ്ഞെടുപ്പും അനുവദിക്കും. അതേസമയം കൂടുതല്‍ ഗെയിമര്‍മാരെ കൂടുതല്‍ ഉപകരണങ്ങളില്‍ കളിക്കാന്‍ അനുവദിക്കുകയാണ് ഞങ്ങളുടെ ദൗത്യം. അതിനാല്‍ നവംബര്‍ മുതല്‍ കളിക്കാര്‍ക്ക് ആന്‍ഡ്രോയിഡിലെ എക്‌സ് ബോക്‌സ് ആപ്പില്‍ നിന്ന് നേരിട്ട് എക്‌സ് ബോക്‌സ് ഗെയിമുകള്‍ കളിക്കാനും വാങ്ങാനും കഴിയുമെന്ന് അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്’ എന്നുമാണ് എക്‌സ് ബോക്‌സ് പ്രസിഡന്റ് സാറ ബോണ്ട് പറഞ്ഞത്.

Also Read: ചാറ്റുകളില്‍ മാറ്റം; വമ്പന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

കോടതി വിധി രക്ഷിച്ചു

SYMBOLIC IMAGE

ഗൂഗിളും എപ്പിക് ഗെയിംസും തമ്മിലുള്ള കേസിലാണ് ഇപ്പോൾ കോടതി വിധിയുണ്ടായത്. ഗൂഗിള്‍ അവരുടെ പ്ലേ സ്റ്റോര്‍ തുറന്നുകൊടുക്കണമെന്നും തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ക്ക് അനുവാദം നല്‍കണമെന്നും കോടതി പറഞ്ഞു. അതോടൊപ്പം മൂന്ന് വര്‍ഷത്തേക്ക് ഇന്‍ ആപ്പ് പര്‍ചേസ് സംവിധാനം നിര്‍ബന്ധമാക്കരുതെന്നും കോടതി പറഞ്ഞു.

Also Read: ഇനി എല്ലാം എഐ നോക്കിക്കോളും; കൂട്ടപിരിച്ചുവിടലുമായി ടിക്ടോക്

വിധി വന്നതോട് കൂടി ഉപഭോക്തോക്കള്‍ക്ക് എക്‌സ് ബോക്‌സ് ആന്‍ഡ്രോയിഡ് ആപ്പില്‍ നിന്ന് നേരിട്ട് പുതിയ ഗെയിമുകള്‍ വാങ്ങാന്‍ കഴിയുമെങ്കിലും അവ ആപ്പില്‍ നിന്ന് തന്നെ കളിക്കാനാവില്ല. മറിച്ച് എക്‌സ് ബോക്‌സിന്റെ ക്ലൗഡ് ഗെയിമിങ് ഫീച്ചറുകള്‍ ഉപയോഗിച്ച് ക്ലൗഡില്‍ ഗെയിം റണ്‍ ചെയ്യുകയും അവ ഇഷ്ടമുള്ള ഡിവൈസിലേക്ക് സ്ട്രീം ചെയ്യുകയും ചെയ്യാം.

Top