CMDRF

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വെബ്സൈറ്റുകള്‍ക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ഇറാനിയന്‍ ഹാക്കര്‍മാര്‍ യു.എസ്. വെബ്സൈറ്റുകള്‍ ലക്ഷ്യമിടുന്നുവെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗില്‍ മൈക്രോസോഫ്റ്റ് പറയുന്നു.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വെബ്സൈറ്റുകള്‍ക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വെബ്സൈറ്റുകള്‍ക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇറാനിയന്‍ ഹാക്കര്‍മാര്‍ യു.എസ്. വെബ്സൈറ്റുകള്‍ ലക്ഷ്യമിടുന്നുവെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗില്‍ മൈക്രോസോഫ്റ്റ് പറയുന്നു. കോട്ടണ്‍ സാന്‍ഡ്സ്ട്രോം എന്നാണ് സംഘത്തിന് മൈക്രോസോഫ്റ്റ് നല്‍കിയ പേര്.

Also Read: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

ഇറാന്റെ സായുധസേനയായ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി ബന്ധമുള്ള സംഘമാണ് ഇതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. യു.എസ്സിലെ പോരാട്ടഭൂമികള്‍ എന്നറിയപ്പെടുന്ന (സ്വിങ് സ്റ്റേറ്റുകള്‍) സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് ഹാക്കര്‍മാര്‍ ഉന്നം വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഹാക്കര്‍മാര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

Top