സൂപ്പര്‍ ഫിനിഷറെ എട്ടാമനാക്കിയതില്‍ കാരണം വ്യക്തമാക്കി മൈക്ക് ഹസ്സി

സൂപ്പര്‍ ഫിനിഷറെ എട്ടാമനാക്കിയതില്‍ കാരണം വ്യക്തമാക്കി മൈക്ക് ഹസ്സി
സൂപ്പര്‍ ഫിനിഷറെ എട്ടാമനാക്കിയതില്‍ കാരണം വ്യക്തമാക്കി മൈക്ക് ഹസ്സി

ചെന്നൈ: ഐപിഎല്‍ സീസണില്‍ ചെന്നൈ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചു. എങ്കിലും സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണിക്ക് ഇതുവരെ ബാറ്റിംഗിന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അതിന് അവസരമുണ്ടായിരുന്നെങ്കിലും ധോണി ബാറ്റിംഗ് ഓഡറില്‍ എട്ടാം സ്ഥാനത്തായിരുന്നു. സൂപ്പര്‍ ഫിനിഷറെ എട്ടാമനാക്കിയതില്‍ കാരണം വ്യക്തമാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് കോച്ച് മൈക്ക് ഹസ്സി.

എട്ടാമനായി ഇറക്കാന്‍ തീരുമാനിച്ചത് സ്റ്റീഫന്‍ ഫ്‌ലെമിങ്ങ് ആണ്. ഇംപാക്ട് പ്ലെയര്‍ നിയമം വന്നതിനാല്‍ ഒരു അധിക ബാറ്ററെയും ബൗളറെയും ടീമിന് ലഭിക്കും. അത് ടീം ലൈനപ്പ് ഉയര്‍ത്തുന്നു. സ്വാഭാവികമായും ധോണി എട്ടാം നമ്പറിലെത്തി. അതിവേ?ഗം മത്സരം മുന്നോട്ടുകൊണ്ടുപോകാനാണ് ഫ്‌ലെമിങ്ങ് ഇഷ്ടപ്പെടുന്നതെന്നും ഹസ്സി വ്യക്തമാക്കി.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അടുത്ത മത്സരം മാര്‍ച്ച് 31ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്. നിലവിലത്തെ ചാമ്പ്യന്മാരായ ചെന്നൈ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്.

Top