തിരുവനന്തപുരം: നവംബറിൽ സ്വർണവിപണിയിൽ ആശ്വാസത്തിന് വകയുണ്ടാകുമോ. നവംബർ ഒന്ന് മുതൽ സ്വർണവില താഴേക്കാണ് വരുന്നത്. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,840 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7355 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6065 രൂപയാണ്. വരും ദിവസങ്ങളിൽ സ്വർണവില എങ്ങനെയായിരിക്കുമെന്ന് കണ്ടുതന്നെ അറിയണം.