ജമ്മു: ജമ്മുവിലെ ദോഡ ജില്ലയില്‍ ബുധനാഴ്ച ഭീകരര്‍ക്കെതിരെ നടന്ന സൈനിക ഏറ്റുമുട്ടലില്‍ ക്യാപ്റ്റന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഒരു സാധാരണക്കാരനും പരിക്കേറ്റു. ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ സൈന്യം ആരംഭിച്ചിട്ടുണ്ട്. ഒരു ഭീകരനും പരിക്കേറ്റിട്ടുണ്ട്. ശിവ്ഗഡ്-അസാര്‍ ബെല്‍റ്റില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി സംയുക്ത സൈനിക സംഘം ആരംഭിച്ച തിരച്ചിലില്‍ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഉധംപൂര്‍ ജില്ലയിലെ പട്നിടോപ്പിനടുത്തുള്ള വനത്തില്‍ നിന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ വെടിവെപ്പിന് ശേഷമാണ് ഭീകരര്‍ ദോഡയിലേക്ക് കടന്നിതെന്ന് സൈന്യം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട നാല് ചാക്കുകളും എം-4 കാര്‍ബൈനുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.