ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം പൂർത്തിയായതായി റിപ്പാേർട്ട്. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈന്യത്തെ പിൻവലിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നത്. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സുഗമമാക്കുന്നതിന് കിഴക്കൻ ലടഡാക്കിലെ നിയന്ത്രണ രേഖയിൽ പെട്രോളിങ് നടപടികൾ ഉടൻ പൂർത്തിയാകുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചത്.
Also Read: ജമ്മു കശ്മീര്‍: 2 ഭീകരരെ കൂടി വധിച്ച് സൈന്യം
ഗാൽവാൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം കൂടുതൽ മോശമാവുകയായിരുന്നു. സൈനിക പിന്മാറ്റം പൂർത്തിയായതോടെ ഗാൽവാൻ സംഘർഷത്തിന് മുൻപ് ഉണ്ടായിരുന്നതുപോലെ പെട്രോളിങ് നടപടികൾ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.