കറുവപ്പട്ടയ്ക്ക് ഇത്രയും ​ഗുണങ്ങളോ

കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുക മാത്രമല്ല വയറ്റിലെ കൊഴുപ്പിനെ പുറന്തള്ളുവാനും സഹായിക്കുന്നു

കറുവപ്പട്ടയ്ക്ക് ഇത്രയും ​ഗുണങ്ങളോ
കറുവപ്പട്ടയ്ക്ക് ഇത്രയും ​ഗുണങ്ങളോ

ല്ലാ അടുക്കളയിലും കാണാറുള്ള സുഗന്ധ വ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് കറുവപ്പട്ടയ്ക്ക്. ചർമ സംരക്ഷണത്തിൽ പ്രധാനിയാണ് കറുവപ്പട്ട. മുടി വളരുന്നതിനും കറിവപ്പട്ട ഉത്തമമാണെന്നാണ് വിദഗ്ധർ പറയുന്നത്. കറുവപ്പട്ട പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഫലപ്രദമാണ്. കറുവപ്പട്ട ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം പോലുള്ള കോശജ്വലന അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്നു. കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മുഖക്കുരു മാറാൻ അര​ഗ്ലാസ് കറുവപ്പട്ട വെള്ളത്തിൽ മൂന്ന് സ്പൂൺ തേൻ ചേർത്ത് മുഖം കഴുകുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ട് നേരമെങ്കിലും കറുവപ്പട്ട ഉപയോ​ഗിച്ച് മുഖം കഴുകാൻ ശ്രമിക്കുക. മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കുന്നു. മുഖത്തെ ചുളിവ് മാറ്റാനും കറുവപ്പട്ട നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത് കൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് കുടിക്കാൻ പറ്റിയ ഒരു പാനീയമാണ് കറുവപ്പട്ട വെള്ളം.

Also Read: ഇതൊക്കെ കഴിച്ചാൽ നിങ്ങൾ കലിപ്പാകും

പ്രമേഹ രോഗികൾ രാത്രി ഉറങ്ങുന്നതിനു മുൻപ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും. മാത്രമല്ല ഇത് ശരീരത്തിലെ രക്തയോട്ടം കൂട്ടുവാനും ദഹനം മെച്ചപ്പെടുത്താനും വയർ കുറക്കാനും ഉപകരിക്കും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുക മാത്രമല്ല വയറ്റിലെ കൊഴുപ്പിനെ പുറന്തള്ളുവാനും സഹായിക്കുന്നു. അങ്ങനെ ശരീരഭാരം കുറക്കാനും കഴിയുന്നു.

എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്‍. പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കറുവപ്പട്ട ചേര്‍ത്ത പാലിനു സാധിക്കും. വിവിധതരം ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ കറുവപ്പട്ടയിലുണ്ട്. ശ്രദ്ധ, വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കറുവപ്പട്ട ചായ പതിവായി കഴിക്കുന്നത് അൽഷിമേഴ്സ് രോ​ഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

Also Read: ആരോ​ഗ്യത്തിനും മനസ്സിനും അൽപം ‘നല്ലനടത്തമാകാം’

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​​ഗ്ലാസ് പാലിൽ കറുവപ്പട്ട ചേർത്ത് കുടിച്ചിട്ട് ഉറങ്ങിയാൽ ഏറെ നല്ലതാണ്. കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരമാണ്.എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്‍. പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കറുവപ്പട്ട ചേര്‍ത്ത പാലിനും സാധിക്കും. കൂടാതെ ഗ്യാസ്, ദഹനക്കേട് എന്നിവ തടയാനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഈ വെള്ളം കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇങ്ങനെ കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ചർമത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.

Top