ഓണക്കാലത്ത് വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് മില്‍മ; ആറ് ദിവസം വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

ഓണ വിപണിയില്‍ ആറ് ദിവസം കൊണ്ട് മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാലാണ്

ഓണക്കാലത്ത് വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് മില്‍മ; ആറ് ദിവസം വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍
ഓണക്കാലത്ത് വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് മില്‍മ; ആറ് ദിവസം വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി മില്‍മ. ഓണ വിപണിയില്‍ ആറ് ദിവസം കൊണ്ട് മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാലാണ്. ഉത്രാടദിനത്തില്‍ മാത്രം 37 ലക്ഷം ലിറ്റര്‍ പാല്‍ വിറ്റഴിച്ചു. കഴിഞ്ഞ ഒരു മാസത്തില്‍ 814 മെട്രിക് ടണ്‍ നെയ് വില്‍ക്കാനായെന്നും മില്‍മ പറയുന്നു.

ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റത്. പാല് ഉല്പ്പന്നങ്ങളുടെ വില്പ്പനയിലും മില്മ സര്‍വ്വകാല റെക്കോര്‍ഡ് നേടി.

തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 11,25,437 കിലോ തൈരായിരുന്നു വിറ്റഴിച്ചത്. നെയ്യ് വില്പ്പനയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. മില്‍മയുടെ യൂണിയനുകളും ചേര്‍ന്ന് 743 ടണ്‍ നെയ്യാണ് വിറ്റത്.

Top