കൊച്ചി: മോണ്ടെനെഗ്രിന്‍ സെന്റര്‍ ബാക്ക് മിലോസ് ഡ്രിന്‍സിചിന്റെ കരാര്‍ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് താരം നടത്തിയിരുന്നത്. 2023ല്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേര്‍ന്നത് മുതല്‍ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരന്‍. തന്റെ ആദ്യ സീസണില്‍, പ്രതിരോധ നായകനെന്ന നിലയില്‍ മാത്രമല്ല നിര്‍ണായക ഗോളുകള്‍ സംഭാവന നല്‍കാനും കഴിഞ്ഞ സീസണില്‍ താരത്തിനായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള എന്റെ ബന്ധം തുടരുന്നത് എനിക്ക് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിന്റെ കാഴ്ചപ്പാടും എന്റെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, തുടര്‍ന്നും മികച്ച സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടീമിനെ ഒന്നിലധികം കിരീട വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം എന്നായിരുന്നു കാരാര്‍ നീട്ടിയതിനോട് മിലോസ് ഡ്രിന്‍സിച്ചിന്റെ പ്രതികരണം.