ദുബൈ: ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി കുറച്ച് യുഎഇ. ഡ്രൈവിംഗ് ലൈസന്‍സിനുള്ള കുറഞ്ഞ പ്രായപരിധി പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസ്സാക്കി കുറയക്കാനുള്ള നിര്‍ണ്ണായക തീരുമാനമാണ് യുഎഇ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് തീരുമാനം. അടുത്തവര്‍ഷം മാര്‍ച്ച് 29 മുതല്‍ തീരുമാനം നടപ്പാക്കും.
വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും യുഎഇ ഗണ്‍മെന്റ് മീഡിയാ ഓഫീസ് അറിയിച്ചു.
Read Also: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍
വാഹനാപകടമോ മറ്റ് അത്യാഹിതമോ ഒഴിവാക്കാനല്ലാതെ നഗരപരിധിയില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കാന്‍ പാടില്ല. 80 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുകളില്‍ കാല്‍നട യാത്രക്കാരെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കില്ല. ഇതിന് മേല്‍പ്പാലങ്ങള്‍ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കും.
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ റോഡ് മുറിച്ചുകടന്നാലും വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ അതിവേഗത്തില്‍ ഓടിച്ചാലും ശിക്ഷ കടുത്തതാകും. അപകടകരമായ സാധനങ്ങളോ സാധാരണയെക്കാള്‍ വലുപ്പമുള്ള വസ്തുക്കളോ വാഹനങ്ങളില്‍ കൊണ്ടുപോകണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.